0%

Chapter Title : തേജാത്മികം 5 [Nishinoya]

Author : Nishinoya Read All Parts 1.3K

എഴുനേൽക്കുന്നത്.

"... എന്താ രാവിലെ മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കില്ലേ..." വാതിൽ തുറന്ന് ഞാൻ അമ്മയോട് ചോദിച്ചു.

"...അലമാരയിൽ വച്ചിരുന്ന എന്റെ വള നീ എടുത്തോ..." ഗൗരവത്തോടെ അമ്മ ചോദിച്ചു.

"... ഞാൻ ആരുടെയും വള ഒന്നും എടുത്തില്ല. രാവിലെ മനുഷ്യന്റെ മൂഡ് കളയാതെ പോയെ..." അതും പറഞ്ഞ് ഞാൻ തിരിച്ചു ബെഡിൽ പോയി ഇരുന്നു.

"... നീ എടുത്തില്ല എങ്കിൽ വള എവിടെ പോയി..." അമ്മ റൂമിലേക്ക് വന്ന് എന്നോട് രൂക്ഷമായി ചോദിച്ചു.

"...ദേ തള്ളേ ആവശ്യമില്ലാതെ എന്നെ കള്ളൻ ആക്കിയാൽ ഉണ്ടല്ലോ..." അമ്മക്ക് നേരെ വിരൽ ചൂണ്ടി ഞാൻ ദേഷ്യപ്പെട്ടു.

"... നീ എടുത്തിട്ടില്ല അല്ലെ😡 ..." അമ്മ റൂം മുഴുവൻ ഒന്ന് കണ്ണോടിച്ചു. അവസാനം റൂമിലെ കണ്ണാടിക്ക് മുന്നിലെ ടേബിളിൽ അമ്മയുടെ കണ്ണുടക്കി.

"... എന്താടാ ഇത്..." ടേബിളിന് മുന്നിലെ ഒരു കടലാസ് നിവർത്തികൊണ്ട് അമ്മ ചോദിച്ചു.

"... നിങ്ങൾ ആവശ്യം ഇല്ലാത്തത് എടുക്കാതെ അത് അവിടെ വച്ചേ..."

"... നീ... നീ ആ വള വിറ്റോ..." വള വിറ്റതിന്റെ റെസിപ്റ്റ് ആയിരുന്നു അത്.

"... എടാ കാലമാട ആകെ ഉണ്ടായിരുന്ന പൊന്ന് ആയിരുന്നു. നീ അതും വിറ്റ് കള്ള് കുടിച്ചോ..." ദേഷ്യവും സങ്കടവും കൊണ്ട് അമ്മ അലറി കരഞ്ഞു.

"... വന്ന് വന്ന് വീട്ടിൽ നിന്ന് വരെ കക്കാൻ തുടങ്ങി. നാളെ ഞാൻ ഉറങ്ങി കിടക്കുമ്പോൾ കാശിനുവേണ്ടി എന്നെ കൊല്ലില്ല എന്ന് എന്താ ഉറപ്പ്..."

"...ഓ രാവിലെ തന്നെ. നിങ്ങൾ ഇങ്ങനെ അലറി വിളിച്ചു നാട്ടുകാരെ കൂടി അറിയിക്കാതെ ഇരിക്ക്..."

"...അറിയട്ടെ എല്ലാരും

💬 Comments

View all comments