0%

Chapter Title : തേജാത്മികം 6 [Nishinoya]

Author : Nishinoya Read All Parts 2K

വരക്കണം. വരയ്ക്കാം എന്ന് ഏറ്റവന് ചെറിയൊരു ആക്‌സിഡന്റ് പറ്റി കൈ ഒടിഞ്ഞു..." ഒന്ന് നിർത്തിയ ശേഷം അവൾ പിന്നെയും തുടർന്നു.

"... ഈ അവസാന നിമിഷം വേറെ ആരെയും കിട്ടിയില്ല അപ്പോഴാ ചേട്ടന്റെ കാര്യം ഓർമ വന്നത്. ചേട്ടൻ വന്നൊന്ന് വരച്ച് തരാവോ..." വളരെ പ്രതീക്ഷയോടെ അവൾ ചോദിച്ചു.

"...ഒന്ന് പൊ ദേവു എനിക്കൊന്നും വയ്യ. പോരാത്തതിന് കോളേജിൽ..." ഞാൻ പലതും പറഞ്ഞ് ഒഴിയാൻ നോക്കി.

"...പ്ലീസ് ചേട്ട അത്രക്ക് അത്യാവശ്യം ആയോണ്ട് അല്ലെ..." പിന്നെയും അവൾ കെഞ്ചിയപ്പോ വരാമെന്ന് സമ്മതിക്കേണ്ടി വന്നു.

"...എന്താ ആശാനേ ഒരു ടെൻഷൻ പോലെ..." എന്റെ ഭാവമാറ്റം കണ്ട് കിച്ചു ചോദിച്ചു. അവനോട് കാര്യങ്ങൾ എല്ലാം പറഞ്ഞു.

"...ആശാൻ എന്തിനാ പേടിക്കുന്നത് ആശാൻ പഠിച്ച കോളേജ് അല്ലെ. പറഞ്ഞത് നന്നായി ഞാൻ വേഗം ഡ്രസ്സ്‌ ഒക്കെ മാറി റെഡി ആവട്ടെ..." കൈയിൽ ഉണ്ടായിരുന്ന പുട്ടി ഒക്കെ ഒതുക്കി കൈ കഴുകാനായി കിച്ചു ഓടി.

"... നീ ഇത് എങ്ങോട്ടാ ചാടി തുള്ളി..." അവന്റെ കോപ്രായങ്ങൾ കണ്ട് ഞാൻ ചോദിച്ചു.

"...നമ്മൾ കോളേജിൽ പോകയല്ലേ ആശാനേ അപ്പൊ നല്ല ലുക്കിൽ പോണ്ടേ..."

"... അയ്യടാ അതിന് നീ വരുന്നില്ല. ഞാൻ മാത്രെ പോകുന്നുള്ളൂ..."

"... അയ്യോ അങ്ങനെ പറഞ്ഞൂടാ. പിന്നെ ആശാന് ഒരു കൈസഹായത്തിന് ആരുണ്ട്..."

"... അതിനൊക്കെ അവിടെ വേറെ ആൾക്കാർ ഉണ്ട്. ഒരു വലിയ സഹായി വന്നേക്കുന്നു. പോയി ചെയ്തോണ്ടിരുന്ന പണി തീർക്കട..." കിച്ചുവിനെ ഒന്ന് വിരട്ടി മാമന്റെ അടുത്ത്‌ കാര്യവും അവതരിപ്പിച്ച് കിച്ചുവിന്റെ വണ്ടിയിൽ കോളേജിലേക്ക് തിരിച്ചു.

കോളേജ്

💬 Comments

View all comments