0%

Chapter Title : തേജാത്മികം 6 [Nishinoya]

Author : Nishinoya Read All Parts 2K

ഒളിച്ചിരിക്കാൻ തുടങ്ങി. ഞാൻ നോക്കുമ്പോൾ ഇടക്ക് നത്ത് എടുത്തിനോക്കുമ്പോലെ സ്‌ക്രീനിലേക്ക് എത്തി നോക്കും പോയപോലെ തിരികെ എന്റെ കൈക്ക് പിന്നിൽ ഒളിക്കും. ഇന്റർവെൽ ആയപ്പോ പേടി കാരണം ഞാൻ അവളുടെ പിന്നിൽ ഒളിച്ച പോലെയാ പെണ്ണിന്റെ ഭാവം.

"... ആശാനേ പോപ്‌കോൺ വാങ്ങാൻ പൈസ തന്നെ..." കിച്ചു ചാടി എഴുനേറ്റ് എന്റടുത്തു പൈസ ചോദിച്ചു. അത് കേട്ടതും ദേവൂവും കൂടെ കൂടി.

"... എന്നാ ഞങ്ങൾക്കും വേണം പോപ്‌കോൺ..."

"... ഡെയ് എന്റെ കൈയിൽ പൈസ ഒന്നും ഇല്ല..." ഞാൻ കൈയൊഴിയാൻ നോക്കി.

"... ദേ ഏട്ടാ കളിക്കാതെ പൈസ എടുത്തെ..." എന്റെ ഷർട്ടിന്റെ പോക്കറ്റിൽ കൈയിട്ട് ദേവു പൈസ എടുത്തു കഷ്ടകാലത്തിന് അവളുടെ കൈയിൽ കിട്ടിയത് 500 റിന്റെ നോട്ട്.

"... ഇതാടാ കിച്ചു നീ പോയി വാങ്ങീട്ട് വാ..."

"... അയ്യടാ നിങ്ങൾക്ക് എല്ലാർക്കും ഞാൻ ഒറ്റക്ക് വാങ്ങിക്കൊണ്ട് വരണോ. ആരെങ്കിലും എന്റൊപ്പം വന്നാലേ ഞാൻ പോയി വാങ്ങു..." കിച്ചു കട്ടായം പറഞ്ഞു.

"... എന്നാ ഞാൻ വരാം..." ദേവു അവന്റൊപ്പം ചെല്ലാൻ ചാടി എഴുൽക്കാൻ നോക്കിയതും കിച്ചു അവളെ തടഞ്ഞു.

"...ഈ ചെറിയ കാര്യങ്ങൾക്ക് എന്തിനാ ചേച്ചി വെറുതെ ബുദ്ധിമുട്ടുന്നത്. ഇവരെ ആരെയെങ്കിലും എന്റൊപ്പം പറഞ്ഞ് വിട്ടാൽ മതി..."

"... മോനെ കിച്ചു... ചേച്ചിയോട് ഇത്രക്ക് സ്നേഹം വേണോടാ..."ദേവു കളിയാക്കി ചോദിച്ചതും അതിന് കിച്ചു ഒന്ന് ഇളിച്ചു കാണിച്ചു.

ദേവൂന്റെ ഒപ്പം ഉണ്ടായിരുന്നവരെയും കൂട്ടി കിച്ചു പോപ്‌കോൺ വാങ്ങാൻ പോയി. ഞാനും ദേവൂവും ആ കസേരയിൽ ചാരിയിരുന്ന് ഓരോ കഥകളും കൊച്ചു കൊച്ചു

💬 Comments

View all comments