Chapter Title : തേജാത്മികം 8 [Nishinoya]
എന്ത് പറയണം എന്ന് അറിയാതെ അമ്മയുടെ മടിയിൽ ഞാൻ തലചരിച്ച് അങ്ങനെ കിടന്നു.
"... ദേവു നല്ല കുട്ടിയ നിനക്ക് നല്ലപോലെ ചേരും. അവളെ വിട്ടു കളയണ്ടായിരുന്നു..." അത് കേട്ടതും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
"...ഞാനും നിന്റെ അച്ഛനും പ്രേമിക്കുന്ന കാലത്ത് ഞങ്ങളുടെ പ്രണയം ആർക്കും അറിയില്ലായിരുന്നു എന്തിന് നിന്റെ മാമന് പോലും. എനിക്ക് കല്യാണം ആലോചിക്കുന്ന സമയത്ത് ഞാൻ നിന്റെ അച്ഛനോട് വീട്ടിൽ വന്ന് സംസാരിക്കാൻ പറഞ്ഞു..." അമ്മ എന്റെ തലയിൽ തലോടികൊണ്ട് തുടർന്നു.
"...നിന്റെ മാമനോട് പറയാൻ ആയിരുന്നു നിന്റെ അച്ഛന് ഏറ്റവും പേടി. ആർക്കും വേണ്ടാത്ത അനാഥപയ്യനെ കൂടെ കൂട്ടി സ്വന്തം വീട്ടിൽ എപ്പോ വേണോ കേറിച്ചെല്ലാനുള്ള സ്വതന്ത്രവും നൽകിയെന്റെ പെങ്ങളെ തന്നെ പ്രേമിക്കുക എന്നത് വലിയ വിശ്വാസ വഞ്ചന ആയിട്ട നിന്റെ അച്ഛൻ കരുതിയത്. എന്നാൽ രണ്ടും കൽപ്പിച്ചു നിന്റെ അച്ഛൻ മാമനോട് സംസാരിച്ചു. എനിക്കും നിന്റെ അച്ഛനെ മതി എന്ന് പറഞ്ഞതോടെ മാറ്റാരേക്കാളും അ കല്യാണം നടത്താൻ മുന്നിൽ നിന്നത് നിന്റെ മാമൻ ആയിരുന്നു..."
"... അന്ന് നിന്റെ അച്ഛൻ കാണിച്ച ധൈര്യം നീ കാണിച്ചിരുന്നെങ്കിൽ ഒരു പക്ഷെ ഇന്ന് ദേവു ഇവിടെ ഉണ്ടായേനെ നിന്റെ ഭാര്യയായിട്ടു. എല്ലാത്തിനും മുന്നിൽ ദേവനും..." എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഞാൻ ചെയ്ത തെറ്റ് എന്താണെന്ന് എനിക്ക് ഇപ്പൊ നല്ല ബോധ്യം ഉണ്ട്.
"... ഞാൻ നിന്നെ കുറ്റപെടുത്തിയത് അല്ല. ചില സമയങ്ങളിൽ പെണ്ണ് പിള്ളേർക്ക് ചില ലിമിറ്റ് ഉണ്ട് അവിടെ നിങ്ങൾ ആണുങ്ങൾ വേണം മുന്നിട്ട് ഇറങ്ങാൻ..." തേജസിനെ നേരെ ഇരുത്തി അമ്മ
💬 Comments
View all comments