0%

Chapter Title : തേജാത്മികം 8 [Nishinoya]

Author : Nishinoya Read All Parts 1K

"... ഇപ്പൊ എന്താടാ ഇങ്ങനെ ഒരു ചോദ്യം..."

"... എടാ നിരഞ്ജൻ ആൾ അത്ര വെടിപ്പ് അല്ല..."

"...നീ അല്ലെ ഇന്നലെ അവനെ അറിയാം എന്ന് പറഞ്ഞത്..."

"... അറിയാം പക്ഷെ നീ ഉദ്ദേശിക്കുന്നൊരു പരിചയം അല്ല ഞങൾ തമ്മിൽ ഉള്ളത്..."

"... നീ മനുഷ്യനെ വെറുതെ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറഞ്ഞെ..."

"... ഞാൻ കോളേജിൽ ലാസ്റ്റ് ഇയർ പഠിക്കുമ്പോൾ കലോത്സവത്തിനിടയിൽ ഞാനും അവനും തമ്മിൽ ഒന്ന് ഉരസിയിരുന്നു..." മടിച്ചു മടിച്ചു ഞാൻ കാര്യം അവതരിപ്പിച്ചു

"...എന്നു വച്ചാൽ..." ഞാൻ ഒന്ന് ശ്വാസം എടുത്തു വിട്ട് പറഞ്ഞു തുടങ്ങി.

"... അന്ന് കലോത്സവത്തിൽ വച്ച് കഞ്ചാവോ മദ്യമോ ഏതാണ്ട് ഒക്കെ അടിച്ചോണ്ട് വന്ന് പെണ്പിള്ളേരോട് മോശമായി പെരുമാറി. ഞാനും എന്റെ കൂട്ടുകാരും കൂടി നിരഞ്ജനെ പിടിച്ച് പഞ്ഞിക്കിട്ടു. അന്നത്തെ അടിയിൽ അവന്റെ കയ്യും കാലും ഒക്കെ ഒടിഞ്ഞിരുന്നു..." ഞാൻ പറയുന്നത് ഒക്കെ അത്ഭുതത്തോടെ അവൻ ശ്രെദ്ധിച്ചു.

"...കുറച്ചു മാസങ്ങൾക്ക് മുമ്പ് അവന്റെ കൈ കാൽ ഒടിഞ്ഞെന്ന് അറിഞ്ഞായിരുന്നു. ചോദിച്ചപ്പോ ആക്‌സിഡന്റ് പറ്റിയെന്ന പറഞ്ഞെ..." ദേവന് അറിയാവുന്ന കാര്യങ്ങൾ അവൻ പറഞ്ഞു.

"...ആക്‌സിഡന്റ് പറ്റി എന്നൊക്കെ പറഞ്ഞത് നുണയ. എടാ ഇങ്ങനെ ഉള്ള ഒരാൾക്ക് നമ്മുടെ ദേവൂനെ കെട്ടിച്ചു കൊടുക്കണോ..."

"...നിനക്ക് ഇത് നേരത്തെ പറയായിരുന്നില്ലേ. ഇപ്പൊ നിച്ഛയവും കഴിഞ്ഞ് കല്യാണത്തിനുള്ള ഡേറ്റും ഫിക്സ് ചെയ്തു. ഇനി എന്താ ചെയ്യാ..." എന്ത് ചെയ്യും എന്ന് ഒരു എത്തും പിടിയുമില്ലാതെ ദേവൻ ആകെ ആശയകുഴപ്പത്തിലായി.

"... ഞാൻ അച്ഛനോട് ഒന്ന് സംസാരിക്കട്ടെ..." തേജസിനോട് അതും പറഞ്ഞ് ദേവൻ നേരെ

💬 Comments

View all comments