0%

Chapter Title : തേജാത്മികം 9 [Nishinoya]

Author : Nishinoya Read All Parts 1.6K

വിളിക്കാനോ കൂട്ടക്കാത്തത്..." ഉള്ളിൽ വിഷമം ഉണ്ടെങ്കിലും അത് പുറത്ത് കാട്ടാതെ ദേവന്റെ അച്ഛൻ പറഞ്ഞു.

"...അവൾക്ക് നമ്മളെ വേണ്ടെങ്കിലും നമ്മുക്ക് അവളെ ഉപേക്ഷിക്കാൻ പറ്റോ. എങ്ങനെ നടന്ന കൊച്ച് ആണെന്ന് അറിയോ കല്യാണം കഴിഞ്ഞതോടെ അതിന്റെ ചിരിയും കളിയും എല്ലാം പോയി..."

"... അത് ശെരിയ. അവൾ പോയതോടെ ഈ വീടും ആകെ ഉറങ്ങിയാ മട്ട. പോരാത്തതിന് എന്നും പ്രശ്നങ്ങളും ദുരിതങ്ങളും മാത്രം..." ദേവന് തോന്നിയ കാര്യങ്ങൾ അവനും പറഞ്ഞു.

"... ടാ മോനെ നമുക്ക് എവിടെയാട തെറ്റ് പറ്റിയത്..." കുടുംബത്തിന്റെ അവസ്ഥ കണ്ട് ചെറിയൊരു നീറ്റലോടെ അച്ഛൻ ദേവനോട് ചോദിച്ചു.

"...നിങ്ങൾ കഴിഞ്ഞ കാര്യങ്ങളെ പറ്റി ചിന്തിക്കാതെ എന്റെ മോളെ കൂട്ടികൊണ്ട് വരുന്നതിനെ പറ്റി ആലോചിക്ക്..." അമ്മ ഇടക്ക് കേറി പറഞ്ഞു.

"...ഞാൻ നിരഞ്ജന്റെ അച്ഛനെ വിളിച്ച് സംസാരിക്കാം..." അതും പറഞ്ഞ് ദേവന്റെ അച്ഛൻ ഫോൺ എടുത്ത് പുള്ളിയോട് സംസാരിച്ചു.

"...പുള്ളി വീട്ടിൽ എല്ലാരോടും കൂടെ ആലോചിച്ചിട്ട് അറിയിക്കാമെന്ന് പറഞ്ഞു..." അച്ഛൻ അത് പറഞ്ഞതും എല്ലാരും പിരിഞ്ഞുപോയി.

"...നിരഞ്ജന്റെ അച്ഛൻ വിളിച്ചിരുന്നു. അടുത്ത ആഴ്ച അങ്ങോട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട്..."രാത്രി അത്താഴം കഴിക്കാൻ ഇരുന്നപ്പോ അച്ഛൻ പറഞ്ഞു.

"...ആണോ ഞാൻ നമ്മുടെ ബന്ധുക്കളെ എല്ലാം വിളിച്ചു പറയട്ടെ. നാളെ തന്നെ അങ്ങോട്ട് കൊണ്ടുപോകാനുള്ള പലഹാരങ്ങൾ എല്ലാം ഉണ്ടാക്കണം നിങ്ങൾ തെക്കേലെ ജാനുവിനെകൂടെ വിളിക്ക് ഒരു സഹായത്തിന്. അല്ലെങ്കിൽ വേണ്ട ഒരാഴ്ച ഇല്ലേ എന്റെ മോൾക്ക് വേണ്ടത് എല്ലാം ഞാൻ തന്നെ ഉണ്ടാക്കിക്കോളാം..." ഏറെ നാൾക്ക് ശേഷം തന്റെ മോളെ കാണാൻ പോകുന്ന സന്തോഷത്തിൽ ആ അമ്മ എന്തെല്ലാമോ

💬 Comments

View all comments