0%

Chapter Title : തേജാത്മികം 9 [Nishinoya]

Author : Nishinoya Read All Parts 1.6K

ചോദിക്കാതെ തന്നെ നീ എന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തന്നിട്ടുണ്ട് ഈ വീട് ഉൾപ്പെടെ. എനിക്ക് ഇനി ഒരു ആഗ്രഹം കൂടെയേ ഉള്ളു..."

"... അമ്മ എന്ത് ആഗ്രഹം പറഞ്ഞാലും അമ്മയുടെ മോൻ അത് സാധിച്ചു തന്നിരിക്കും..." വളരെ സന്തോഷത്തോടെയും അഭിമാനത്തോടെയും ഞാൻ പറഞ്ഞു.

"... എന്റെ കണ്ണ് അടയും മുമ്പ് നിന്റെ വിവാഹം എനിക്ക് കാണണം. എന്റെ പേരക്കുട്ടികളെ മതി വരുവോളം കൊഞ്ചിക്കണം..." അമ്മ അത് പറഞ്ഞതും എന്റെ സന്തോഷവും ചിരിയും എല്ലാം മങ്ങി.

"... കഴിഞ്ഞത് എല്ലാം മറന്ന് മോൻ അമ്മക്ക് വേണ്ടി ഇതുകൂടി സാധിച്ചു താ. ഏത് പെണ്ണ് ആയാലും അമ്മക്ക് ഒരു കുഴപ്പവുമില്ല..." ഏറെ പ്രതീക്ഷയോടെ അമ്മ പറഞ്ഞു.

"...അമ്മ ഇത് മാത്രം എന്നോട് ചോദിക്കരുത്. ഇനി ഒരു കല്യാണം.... അത് ശെരിയാവില്ല..." അമ്മയുടെ മടിയിൽ നിന്നും എഴുനേറ്റ് ഞാൻ എന്റെ ഉള്ളിൽ ഉള്ളത് പറഞ്ഞു.

"...ഏതൊരു അമ്മയ്ക്കും സ്വന്തം മോന്റെ കല്യാണം കാണണം എന്ന് ആഗ്രഹം ഉണ്ടാവില്ലേ ഞാനും അത്രെ ആഗ്രഹിച്ചോളും..." എന്റെ കവിളിൽ തലോടി അത്രയും പറഞ്ഞശേഷം അമ്മ സ്വന്തം മുറിയിലേക്ക് പോയി.

ഇത് പറയുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നോ. അമ്മയുടെ പോക്ക് കണ്ട് വിഷമം തോന്നിയ ഞാനും അവിടെന്ന് എഴുനേറ്റ് എന്റെ മുറിയിൽ പോയി കിടന്നു. എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിഞ്ഞില്ല അമ്മയുടെ വാക്കുകൾ എന്നെ പഴയ ഓർമയിലേക്ക് കൊണ്ട് പോയി. വളരെ കഷ്ട്ടപെട്ടാണ് ഞാൻ ഉറങ്ങിയത്. ഇടക്ക് ഉറക്കത്തിൽ അച്ഛനെ സ്വപ്നം കണ്ടു.

പിറ്റേന്ന് എഴുന്നേറ്റപ്പോ ഒരുപാട് താമസിച്ചു. സമയം നോക്കിയപ്പോ 9.00 മണി കഴിഞ്ഞു.

💬 Comments

View all comments