0%

Chapter Title : തേജാത്മികം 9 [Nishinoya]

Author : Nishinoya Read All Parts 1.6K

കിടത്തി. വിവരമറിഞ്ഞ് വന്ന ദേവനും കിച്ചുവും തേജസിനെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കണം എന്നറിയാതെ കുഴഞ്ഞു.

ഒന്നും മിണ്ടാൻ ആകാതെ ഒന്ന് കരയാൻ പോലും പറ്റാതെ അമ്മക്ക് അരുകിൽ തേജസ്‌ ഇരുന്നു. അവന് ഇരു വശത്തായി കിച്ചുവും ദേവനും.

ആളുകൾ വന്നും പോയും നിന്നു. ഇന്നലെ പാലുകാച്ച് കഴിഞ്ഞ വീട് ഒന്ന് ഇരുട്ടി വെളുത്തപ്പോഴേക്കും മരണ വീടായി. അമ്മയെ ചിതയിലേക്ക് എടുക്കുമ്പോൾ തേജസ്‌ ആകെ തളർന്ന അവസ്ഥയായി.

"...അമ്മക്ക് വേണ്ടി അല്ലേടാ ഞാൻ ഈ കണ്ടത് എല്ലാം ഉണ്ടാക്കിയത് ഈ വീടുപോലും. എന്നിട്ട് ഞാൻ ഒറ്റക്ക് ആണെന്ന് പോലും ഓർക്കാതെ എന്നെ തനിച്ചാക്കി അമ്മ പോയില്ലേ..." അമ്മയുടെ ചിത എരിയുമ്പോൾ ദേവനെ കെട്ടിപ്പിടിച്ച് തേജസ്‌ അലറി കരഞ്ഞു. കണ്ട് നിന്ന എല്ലാരുടെയും ഉള്ളു കലങ്ങി.

തുടരും...

**__________**_____________** ___________**

ഒറ്റ പാർട്ട്‌ കൊണ്ട് തേജസ്‌ നിങ്ങൾക്ക് വെറുക്കപെട്ട കനിയായി മാറും എന്ന് കരുതിയില്ല. നിങ്ങൾ എത്രമാത്രം ഈ കഥയെ സ്നേഹിക്കുന്നു എന്ന് നിങ്ങളുടെ ദേഷ്യവും ഫസ്ട്രേഷനും കാണുമ്പോൾ എനിക്ക് മനസ്സിലാവുന്നുണ്ട്. അങ്ങനെ അല്ലെങ്കിൽ കൂടി അങ്ങനെ വിശ്വസിക്കനാണ് എനിക്ക് ഇഷ്ട്ടം.

ഇനി ഈ കഥ മുന്നോട്ട് വായിക്കില്ല എന്ന് പറയുന്നത് നിങ്ങളുടെ വിഷമം കൊണ്ട് ആണെന്ന് ഞാൻ കരുതുന്നു. എനിക്ക് നിങ്ങളോട് ഒന്നേ പറയാൻ ഉള്ളു

"..കണ്ണീര്‍ തുളുമ്പിയ മണ്ണിൽ തന്നെ പുഞ്ചിരിയുടെ പൂക്കള്‍ വിരിയും.." Trust me

пї$нїпѳча

💬 Comments

View all comments