0%

Chapter Title : തേൻ നെല്ലിക്ക [Komaram] [Full Story]

Author : Komaram Read All Parts 189.3K

മുത്തശ്ശി പ്രതേകം ഓർമിപ്പിച്ചു.

കൊണ്ടുവരാമെന്നു പറഞ്ഞു ഞാൻ വീട്ടിലേക്കു നടന്നു. ഞാൻ ആതിരയുടെ വീട്ടിലേക്കാണ് പോയത്. അവിടെ ചെന്നപ്പോൾ അവൾ ടിവിയുടെ മുമ്പിൽ ഇരിപ്പുണ്ട്. എന്നെ കണ്ടപാടെ അവൾ ഒറ്റ ഓട്ടത്തിന് അടുക്കളയിൽ മറഞ്ഞു.

അമ്മായി എന്നെ കണ്ടു ചിരിച്ചുകൊണ്ട് ചോദിച്ചു,

"രണ്ടും കൂടെ അടിയുണ്ടാക്കി അല്ലേ?"

ഞാൻ അമ്പരപ്പോടെ അമ്മായിയെ നോക്കി. അമ്മായി തുടർന്നു.

"വന്നപ്പോ മുതൽ കാറ്റുപോയ ബലൂൺ പോലെ ഒറ്റ ഇരിപ്പാണ്. ഞാൻ ചോദിച്ചിട്ട് ഒന്നും മിണ്ടുന്നില്ല."

ഞാൻ ഒരു സങ്കോജത്തോടെ അമ്മായിയെ നോക്കി എന്നിട്ട് പറഞ്ഞു,

" ഞാൻ അവളോട്‌ ഒന്നും പറഞ്ഞില്ല അമ്മായി, കുഞ്ഞാവനും അമ്മായിയും പോയപ്പോൾ അവളെ അവിടെ കണ്ടില്ല. അതൊകൊണ്ട് മുത്തശ്ശി പറഞ്ഞിട്ടാ ഞാൻ വന്നേ"

അമ്മായി ചിരിച്ചുകൊണ്ട് പറഞ്ഞു, "ആണോ, എന്നാൽ കുഞ്ഞുകുട്ടൻ പോയതിന്റെ വിഷമം ആയിരിക്കും. നീ ഇരിക്ക് ഞാൻ ചായ എടുക്കാം"

അമ്മാവൻ എവിടെ അമ്മായീ?" ഞാൻ ചോദിച്ചു.

"തോട്ടത്തിൽ ഉണ്ട്, ഇന്ന് പണിക്കാരുണ്ട് അവരുടെ കൂടെയാണ് രാവിലെ മുതൽ" അമ്മായി പറഞ്ഞു.

അപ്പുറത്ത് പശു കരയുന്ന ഒച്ച കേട്ടപ്പോൾ അമ്മായി ആതിരയോട് പറഞ്ഞു,

"എടീ നീ ഈ ചായ എടുത്തു അവന് കൊണ്ട് പോയി കൊടുക്ക്, അച്ചപ്പം അലമാരയിൽ ഉണ്ട് അതും കൂടെ എടുത്തോ. ഞാൻ പശുവിനെ ഒന്ന് മാറ്റി കെട്ടിയേച്ചുവരാം"

അമ്മായി പെട്ടന്ന് പാശുവിലെ നോക്കാനായി പോയി. ആതിര എനിക്ക് ചായ കൊണ്ടുവന്നു. എന്റെ മുഖത്തു നോക്കാതെ എന്റെ സൈഡിൽ വന്നു നിന്ന് കൊണ്ട് എന്റെ നേർക്കു ചായ നീട്ടി കൊണ്ട് പറഞ്ഞു. "ഇതാ ചായ"

"പാൽ ചായ ആണോ?"

💬 Comments

View all comments