Chapter Title : തേൻ നെല്ലിക്ക [Komaram] [Full Story]
വട്ടം പിടിച്ചു എന്റെ വലതു വശത്തു മുഖം പൂഴ്ത്തി പറഞ്ഞു.
"എനിക്ക് നാണം വരുന്നു..."
ഞാൻ അവളുടെ താടിയിൽ പിടിച്ചു അവളുടെ മുഖം എനിക്ക് നേരെ ഉയർത്തി പിടിച്ചു. അവൾ ജാള്യതയോടെ എന്നെ നോക്കി.. പിന്നെ ചുറ്റും നോക്കിക്കൊണ്ട് പതിയെ ചോദിച്ചു,
"ആരെങ്കിലും കണ്ടാലോ?"
"അതിന് വഴിയുണ്ട്....നമുക്ക് അങ്ങോട്ട് പോകാം"
കടുപിടിച്ച ഒഴിഞ്ഞ പറമ്പിനു നേരെ കൈചൂണ്ടിക്കൊണ്ട് ഞാൻ പറഞ്ഞു.
കാട് പിടിച്ചുകിടക്കുന്ന പറമ്പിന്റെ ഒരറ്റത്ത് ഒരു പഴയ ഷെഡിന്റെ ഭാഗങ്ങൾ അവശേഷിക്കുന്നുണ്ട്. ഞങ്ങൾ അവിടെ പണ്ട് അപ്പൂപ്പൻ താടി പെറുക്കാൻ പോയിട്ടുണ്ട്. ഇപ്പോൾ അങ്ങോട്ട് കയറാൻ പറ്റാത്ത പോലെ കാടും മരങ്ങളും നിറഞ്ഞിട്ടുണ്ട്. ഞാൻ പതിയെ ആതിരയുടെ കൈ പിടിച്ചുകൊണ്ടു ആടലോടകവും, എരുക്കും, കൊങ്ങിണിച്ചെടികളും നിറഞ്ഞ കുറ്റിക്കാട്ടിലൂടെ ഉള്ളിലേക്ക് കയറി. ഭാഗ്യത്തിന് അവിടെ ചൊറിയണം പോലത്തെ ചെടികൾ ഒന്നുമുണ്ടായിരുന്നില്ല. അതുകൊണ്ട് ഞങ്ങൾ വലിയ ബുദ്ധിമുട്ടില്ലാതെ ഷെഡ്‌നുള്ളിൽ എത്തി ഷെഡിന്റെ തറ സിമെന്റ് ഇട്ടിട്ടുണ്ട് അതുകൊണ്ട് അവിടെ വലിയ ചെടികൾ ഒന്നും ഇല്ല എന്നാലും ചുമരിൽ കാട്ടുമുല്ല വളർന്നു പൂത്തു കിടപ്പുണ്ട്. അതുകണ്ടു ആതിരക്ക് വലിയ സന്തോഷം ആയി. അവിടെ നല്ലൊരു സുഗന്ധം നിറഞ്ഞു നിന്നിരുന്നു.
ഞാൻ അവളെ പെട്ടന്ന് ഇറുക്കെ കെട്ടിപ്പിടിച്ചു. ആതിര അത് തീരെ പ്രതീഷിച്ചില്ലായിരുന്നു എന്ന് അവളുടെ പ്രതികരണം കണ്ടപ്പോൾ ഞാൻ മനസ്സിലാക്കി. ആദ്യം അവൾ എന്നെ തള്ളിമാറ്റാൻ ആണ് ശ്രമിച്ചത്. പിന്നെ പതിയെ എന്റെ കയ്യിൽ ഒതുങ്ങി കൂടി എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി. ഞങ്ങൾ കുറച്ചു നേരം ആ നിൽപ്പ് നിന്നു. പിന്നെ ഞാൻ പതിയെ അവിടെ കിടന്ന ഒരു

💬 Comments
View all comments