Chapter Title : തേൻകുടം [ട്രിനിറ്റി0702]
വിഷ്ണുവിന്റെ വീട് അല്ലെ ?
അതേ എന്താ സാറെ
വിഷ്ണുവിന് ഒരു അപകടം സഞ്ചരിച്ചിരുന്ന വണ്ടി കൊക്കയിലേക് മറിഞ്ഞു . . .
പിന്നെ എനിക് ഒന്നും ഓർമയില്ല.
ഞാൻ കണ്ണുതുറന്നത് ഗോസ്പിറ്റലിൽ ആണ്. വിഷ്ണു എന്നെ വിട്ടുപോയി. എനിക് ആകെ ഒരു മരവിപ് മാത്രം. ഞാൻ സ്ഥാലകാല ബോധം ഇല്ലാതെ പെരുമാറി.
ആ നാട്ടിൽ ഞങ്ങൾക് പരിചയമുള്ള ആരും ഉണ്ടായിരുന്നില്ല. വിഷ്ണുവിന്റെ കുറച്ച് ഫ്രണ്ട്‌സ് വന്നു ചടങ്ങുകൾ എല്ലാം നടത്തി കുറച്ചു പൈസയും തന്നു അവർ പോയി. മൂന്നാം ദിവസം ഞാനും അച്ചുവും (അർജുൻ) തനിച്ചായി. പലപ്പോഴും മരിക്കാൻ ഉള്ള തീരുമാനം എടുത്തതാണ്. എന്നാൽ 4 വയസ്സുമാത്രം പ്രായം ഉള്ള അച്ചുവിന്റെ മുഖം കാണുമ്പോൾ എനിക് അതിനാകുന്നില്ല.
പിന്നെ ജീവിക്കാൻ ഉള്ള മത്സരം ആയിരുന്നു. വിഷ്‌ണുവിന്റെ ഇൻഷുറൻസ് തുക കുറച്ചു കിട്ടി. ഞാൻ psc ആവശ്യം ഉള്ള ബുക്കുകൾ വാങ്ങി തീവ്രമായ പഠനം ആരംഭിച്ചു. ഉറക്കം പോലും ഇല്ലാത്ത പഠനം. ജീവിക്കാൻ ഉള്ള കൊതി അതിൽ ഉണ്ടായിരുന്നു. 2 വർഷം കൊണ്ട് തന്നെ ജോലികിട്ടി. വിധവ ആയതുകൊണ്ടും ചെറിയ കുട്ടി ഉള്ളതുകൊണ്ടും വീടിനടുത്തുള്ള സർക്കാർ സ്ഥാപനത്തിൽ ജോലികിട്ടി. പിന്നീട് അതിജീവനം ആയിരുന്നു. 14 വർഷത്തെ ജീവിതം. അതിനിടക് മറ്റൊരു വിവാഹത്തിനോ മറ്റൊരു പുരുഷനെ തേടിയോ ഞാൻ പോയിട്ടില്ല. ആ ഒരു ലൈംഗിക വികാരം എനിക് വന്നിട്ടില്ല. ഇപ്പൊ ഞാൻ സ്വന്തം കാലിൽ നിൽകാറായി. ജീവിതം വീണ്ടും ട്രാക്കിൽ ആയി. വാടകയ്ക്കു താമസിച്ചിരുന്ന ചെറിയ വീടും സ്ഥാലവും സ്വന്തം ആക്കി. വീട് റീഫർനിഷ് ചെയ്തു ഭംഗി ആക്കി.
💬 Comments
View all comments