Chapter Title : തേനുറും ഓർമ്മകൾ 2 [Sharon]
കാണാം എന്ന് പറഞ്ഞു കടയിൽ നിന്നിറങ്ങി. ആക്ടിവ സ്റ്റാർട്ട് ചെയ്തു നീങ്ങി. ഇത്തിരി ദൂരം ചെന്നപ്പോ ഹാൻഡ് ബാഗിലുള്ള മൊബൈൽ വൈബ്രേഷൻ അറിഞ്ഞാണ് ഞാൻ വണ്ടി റോഡിനു സൈഡ് ഒതുക്കി. മൊബൈൽ എടുത്തു., "വിച്ചു കാളിങ് " സ്‌ക്രീനിൽ എഴുതികാണിച്ചു.
"ഡാ വിച്ചു എവിടെയാണെടാ? നിന്റെ ഇന്റർവ്യൂ എന്തായി നാട്ടിൽ എത്തിയോ?
" ഒന്നും പറയണ്ട ജീനെച്ചി ആ ജോലിയും ഹുദാ ഹവാ, പിന്നെ ഞാൻ നാട്ടിൽ എത്തിട് രണ്ട്ദിവസായി. ഇപ്പോ തന്റെ നാട്ടിൽ ഉണ്ട് "അവൻ എന്നോട് പറഞു.
"എന്റെ നാട്ടിലോ! ഒന്നുപോട തെമ്മാടി കളിപ്പിക്കാ തെ.
"സത്യം ആണെഡോ. ഇപ്പോ ഞാൻ തന്റെ കെട്യോന്റെ അച്ഛന്റെ ചായക്കടയിൽ ഉണ്ട്.ഇന്റർവ്യൂ ഫൈൽ ആയപ്പോ തന്റെ വാക്കും കേട്ട് പെട്ടിയും കിടക്കയുമായി ഞാൻ ഇങ്ങോട്ട് വിട്ടു.ഇനി യൊക്കെ ജീനെച്ചിയുടെ കയ്യില കേട്ടോ...അച്ഛനാ പറഞ്ഞെ താൻ ടൗണിൽ പോയിട്ടിണ്ടെന്ന് അതാ ഇവിടെ വെയിറ്റ് ചെയ്തേ . താൻ വരാറായോ?
"ഓഹ് ഈശ്വര ഇപ്പോഴെങ്കിലും തോന്നിയല്ലോ വരാൻ. ജോലിയൊക്കെ നമുക്താ ശെരിയാക്കാനെ. അവിടെ നില്ക് ഞാൻ ഇപ്പോ എത്തും ഞാൻ കാൾ കട്ട് ചെയ്ത് നീങ്ങി...
വരുന്ന വഴി അവനെയും ആക്ടിവയുടെ പിറകിൽ ഇരുത്തി ഞാൻ വീട്ടിൽ എത്തി.വസുവിന്റെ മുറി അവനുവേണ്ടി റെഡി ആക്കി കൊടുത്തു. ഉച്ച ഭക്ഷണം കഴിച്ചതിനു ശേഷം ഇത്തിരി മയങ്ങി. ഉറക്കം ഉണർന്നു നോക്കിയപ്പോൾ വിനീതയുടെ രണ്ടു മൂന്ന് മിസ്ഡ് കാൾസ്. കിച്ചണിൽ ജോലി ഒക്കെ തീർത് സന്ധ്യയോടെ ഞാൻ അവളുടെ മൊബൈലിലേക് വിളിച്ചു..
" ഹെലോ ജീന ചേച്ചി "കാൾ അറ്റന്റു ചെയ്തത് സജിവ്
💬 Comments
View all comments