Chapter Title : തേൻവണ്ട് 17 [ആനന്ദൻ]
മറന്നു തന്റെ മനസും ശരീരവും എന്തിനെയോ വേണ്ടി കൊതിച്ചത്. അവളുടെ മനസിൽ ഇന്നത്തെ കാര്യം എല്ലാം തികട്ടി വന്നു
അവനെ ആ ജിജോയെ കണ്ടപ്പോൾ തോന്നി വെളുത്തു തുടുത്ത റോസിനെ ഇങ്ങനെ ഒരു ഇരുണ്ട നിറമുള്ള ഇവന് എന്തിനെ കെട്ടിച്ചു കൊടുക്കണം. ഒരുതരം വെറുപ്പോടെ ആണ് ലിൻസിയുടെ വീട്ടിൽ വന്ന ജിജോയെ വാതിൽ തുറന്ന് അകത്തു കയറ്റിയത്. ആ ഇരുണ്ട നിറം വച്ചാണ് താൻ അളന്നത്. ഒരു തരം അവജ്ഞ നിറഞ്ഞ മനസോടെ അവനവനെ നോക്കിയത്. അതുകൊണ്ട് ആണ് അവന്റെ കമ്പനിയുടെ പ്ലാൻ പറഞ്ഞപ്പോൾ തന്റെ നമ്പർ അവനു കൊടുക്കാത്തത് മനഃപൂർവമാണ്. അവനെപ്പോലെ ഇരുണ്ട നിറമുള്ള ഒരുവൻ തന്നെ വിളിക്കുന്നതൊ ഫ്രണ്ട് ആകുന്നതോ ഒന്നും താൻ ഇഷ്ടപ്പെട്ടില്ല. അവനു മനസിലാകാതെ മനസ്സിൽ പുച്ഛം നിറച്ചാണ് അവനോട് ഇടപെട്ടത്. ഇടക്ക് അവൻ തന്നെ പാളി നോക്കിയത് കണ്ടപ്പോൾ അവനോട് അരിശവും ഒപ്പം തന്റെ സൗന്ദര്യം കൊണ്ടു അഹങ്കാരവും തോന്നിയത് .അതുകൊണ്ട് തന്നെയാണ് ജിജോയുടെ നമ്പർ എഴുതിയ പേപ്പർ താൻ പോകുന്ന വഴി ചുരുട്ടി എറിഞ്ഞത്.
അവനോടുള്ള മനോഭാവം മാറുവാൻ അധികം സമയം വേണ്ടി വന്നില്ല. തന്റെ വീടിന്റെ കീ ലിൻസിയുടെ വീട്ടിൽ വച്ചു മറന്നു പോയി. വീടെത്തി കഴിഞ്ഞു തുറക്കുകാൻ തുടങ്ങിയപ്പോൾ ആണ് കീ കാണാനില്ല എന്ന് മനസിലാക്കിയത്. എവിടെ വച്ചാണ് മറന്നു പോയത് എന്ന് താൻ ആലോചിച്ചു. പിന്നെ മനസിലായി ലിൻസിയുടെ ഫ്രിഡ്ജിൽ നിന്ന് വെള്ളം എടുത്തു കുടിക്കുന്ന സമയം കൈയിൽ ഇരുന്ന മൊബൈലും വീടിന്റെ കീയും ഫഫ്രിഡ്ജിന്റെ മുകളിൽ വച്ചു. എന്നിട്ട് മൊബൈൽ മാത്രം ആണ്
💬 Comments
View all comments