Chapter Title : തെറ്റ് ചെയ്യാത്തവരായി ആരുണ്ട് നന്ദു 5 [John Honai]
പോയി എടുത്തപ്പോൾ മറുവശത്തു സബ്ന താത്തയാണ്.
"നന്ദു നീ പിണങ്ങി പോവല്ലേ... ഇങ്ങു വാ... സോറി.... എനിക്കതിനു പറ്റില്ലെന്നല്ലേ പറഞ്ഞുള്ളു.. പ്ലീസ് പിണങ്ങി ഇരിക്കാതെ ഇങ്ങോട്ട് വാ. നീ എങ്കിലും എന്നെ മനസ്സിലാക്കു നന്ദു." താത്ത കരയുന്നുണ്ടായിരുന്നു. എനിക്കതു സഹിക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം.
ഞാൻ തിരിച്ചു പോയി. ഞാൻ തിരിച്ചു വരുന്നതും കാത്ത് ഇരിപ്പുണ്ടായിരുന്നു താത്ത. മുഖത്ത് എന്നോട് പിണങ്ങിയതിന്റെ സങ്കടവും ഞാൻ തിരിച്ചു വന്നതിന്റെ സങ്കടവും കൂടി കലർന്ന ഒരു ഭാവം.
"നിന്റെ താത്ത നിനക്ക് വേണ്ടി ജ്യൂസ് ഉണ്ടാക്കിയിട്ട് അത് കുടിക്കാതെ പോവുന്നോ ! അടി കിട്ടും നിനക്ക് ഇനി ഇങ്ങനെ പിണങ്ങി പോയാ. " അവളുടെ ഉള്ളിലെ വേദന എനിക്ക് അവളുടെ ശബ്ദത്തിൽ കേൾക്കാനുണ്ടായിരുന്നു.
എന്നെ ഡൈനിങ്ങ് ടേബിളിൽ കൊണ്ടിരുത്തി എനിക്ക് ജ്യൂസ് കൊണ്ട് തന്നു. "ഇത് കുടിക്ക്... "
ഞാൻ താത്തയെ കാര്യമായി നോക്കാതെ ജ്യൂസ് പതിയെ പതിയെ കുടിച്ചു കൊണ്ടിരുന്നു.
"എന്നോട് ക്ഷമിക്ക് നന്ദു. എന്റെ മാനസികാവസ്ഥ നിനക്ക് ചിലപ്പോ മനസിലാവുന്നുണ്ടാവില്ല. ഞാൻ ഇപ്പൊ ഒരു കുഞ്ഞിന്റെ അമ്മയാണ് നന്ദു. നിന്റെ താത്ത മാത്രമല്ല. വിവാഹ ജീവിതം തകർന്ന ഒരു ഭാര്യയാണ്. എനിക്കു വേറെ ഒന്നിനെ കുറിച്ചും ചിന്തിക്കാൻ പറ്റില്ല ഇപ്പോൾ. ഞാൻ ഇവിടെ തിരിച്ചെത്തിയപ്പോൾ നിന്നെ കാണണം എന്ന് ഞാൻ പല പ്രാവശ്യം ആഗ്രഹിച്ചിട്ടുണ്ട്. നിനക്ക് എന്നെ മനസിലാക്കാൻ പറ്റും എനിക്ക് തോന്നിയത് കൊണ്ടാണ്."
ഞാൻ എല്ലാം കേട്ടിരുന്നു.
"പണ്ട് ഒത്തിരി കാര്യങ്ങൾ നമ്മൾ ചെയ്തിട്ടുണ്ട്. അതെല്ലാം എനിക്കും നിന്നെ ഇഷ്ട്ടമായിട്ടു തന്നെയാണ് ചെയ്തത്. പക്ഷെ അത്
💬 Comments
View all comments