Chapter Title : തെറ്റ് ചെയ്യാത്തവരായി ആരുണ്ട് നന്ദു 5 [John Honai]
കാരണം കൊണ്ടാണ് നിനക്ക് എന്നോട് ദേഷ്യമായത്. ഇന്ന് നീ എന്നെ കുത്തിനോവിച്ചത്. നിനക്ക് സങ്കടമായിട്ടാണ് എന്ന് എനിക്കറിയാം. പക്ഷെ പണ്ടത്തെ പോലെ ഇനി തുടർന്നാൽ ഇനി കൂടുതൽ സങ്കടങ്ങളെ ഉണ്ടാവുള്ളു നന്ദു. അത് കൊണ്ട് നമുക്ക് പഴയ കാര്യങ്ങളിലോട്ട് ഇനി തിരിച്ചു പോണ്ട. പ്ലീസ് നന്ദു. നീ എങ്കിലും എന്നെ മനസിലാക്കണം. "
"ശരി... അങ്ങനെ ആയിക്കോട്ടെ. "
"എന്നെ മനസിലാക്കാൻ ശ്രമിച്ചിട്ടുള്ള ഒരു ആൺ നീ മാത്രമേ ഉണ്ടായിട്ടുള്ളൂ നന്ദു. പക്ഷെ നീ എന്റെ ഇളയതായി പോയി. നമുക്ക് ഒരുമിക്കണം എന്ന് തോന്നിയാലും ഈ ലോകം അതിനു സമ്മതിക്കില്ല നന്ദു. "
താത്ത പറയുന്നതിൽ കാര്യങ്ങൾ ഉണ്ടെന്നു എനിക്കും തോന്നി. ശരിയാണ് ലോകം അംഗീകരിക്കില്ല. അഥവാ എല്ലാരേയും എതിർത്തു ഞങ്ങൾ ഒരു ജീവിതം തുടങ്ങിയാലും ഞങ്ങളെ സ്നേഹിക്കുന്ന ഞങ്ങളുടെ വീട്ടുകാർ ഞങ്ങൾ കാരണം പലതും നേരിടേണ്ടി വരും.
താത്ത പറഞ്ഞത് തന്നെയാണ് സത്യം. വേണ്ട നിർത്തിയേക്കാം....
*ദൈവം മനുഷ്യന്റെ ഉള്ളിൽ പാകുന്ന ആഗ്രഹങ്ങൾ നടത്താൻ മനുഷ്യന്മാർ സമ്മതിക്കുന്നില്ല. നമ്മൾ ദൈവത്തിന്റെ സൃഷ്ട്ടികൾ ആണെങ്കിൽ നമ്മുടെ ഉള്ളിലുണ്ടാവുന്ന വികാരങ്ങളും ആഗ്രഹങ്ങളും ദൈവത്തിന്റെ സൃഷ്ടി തന്നെയല്ലേ. മനുഷ്യൻ അതിനെ തല്ലി കെടുത്താൻ നോക്കുന്നു. എന്നിട്ട് അവന്മാർ ദൈവവിശ്വാസികൾ ആണെന്നും പറയുന്നു. എന്തൊരു വിരോധാഭാസം! നമ്മൾ പ്രകൃതിക്കു നിരക്കാത്തത് ചെയ്യുന്നവരും. നമ്മുടെ ഉള്ളിലുള്ള വികാരങ്ങളും പ്രകൃതി തന്നെയല്ലേ! പിന്നെ എങ്ങനെ അത് പ്രകൃതി വിരുദ്ധം ആവും?*
എന്റെ ഉള്ളിലെ കുഞ്ഞു വിപ്ലവകാരി ചോദ്യങ്ങൾ ഉന്നയിച്ചു. ആർക്കും ഉത്തരം തരാനാവില്ല.
ഹ്മ്മ്.... എന്തായാലും താത്തയെ സന്തോഷത്തിലേക്ക് തിരിച്ചു കൊണ്ട് വരണം.
ഞാൻ
💬 Comments
View all comments