Chapter Title : തെറ്റ് ചെയ്യാത്തവരായി ആരുണ്ട് നന്ദു 5 [John Honai]
പഴയതെല്ലാം മറന്നു താത്തയുടെ നന്ദു ആയി മാറി. താത്തയുടെ മോനെ കളിപ്പിച്ചും താത്തയ്ക്ക് പറയാനുള്ളത് കേൾക്കാൻ ഒരു നല്ല കേൾവികാരനായും..... താത്തയെ സന്തോഷിപ്പിച്ചും ചിരിപ്പിച്ചും ഞങ്ങളുടെ ദിവസങ്ങൾ മുന്നോട്ടു പോയി. മാസങ്ങൾ കടന്നു പോയി...
ഇപ്പോൾ സബ്ന താത്തയുടെ മകൻ സുഹാൻ എന്നോട് ഒത്തിരി അടുത്തു കഴ്ഞ്ഞിരിക്കുന്നു. അവനു ഒരു നല്ല കളിക്കൂട്ടുകാരനെ പോലെ തന്നെ ആയിരുന്നു ഞാൻ. താത്തയും പഴയ സന്തോഷത്തിൽ തിരിച്ചു വന്നു തുടങ്ങി.
ഞാൻ രാവിലെ മുതൽ വൈകുന്നേരം വരെ കിട്ടുന്ന സമയങ്ങളെല്ലാം താത്തയുടെയും സുഹാന്റെയും കൂടെ തന്നെ. സബ്ന താത്ത സങ്കടങ്ങളെല്ലാം മറന്നിരിക്കുന്നു.
ഒരു ദിവസം ഉച്ചക്ക് സുഹാന് പാല് കൊടുത്തു കിടത്തി ഉറക്കിയതിനു ശേഷം സബ്ന താത്തയും ഞാനും കൂടി ആഹാരം കഴിക്കുന്ന നേരം.
എന്റെ ഇടത് വശത്തായി താത്ത ഇരിക്കുന്നു എനിക്ക് വേണ്ടി ഉണ്ടാക്കിയ നൂഡിൽസ് എനിക്ക് പ്ലേറ്റിൽ ഇട്ടു തന്നു താത്ത എനിക്ക്.
"നിനക്ക് വേണ്ടി ഉണ്ടാക്കിയ സ്പെഷ്യൽ ആണ്... കഴിച്ചോ."
"ആഹാ... ഭയങ്കര സ്നേഹാണല്ലോ... എനിക്ക് ഒത്തിരി ഇഷ്ട്ടാണ് നൂഡിൽസ്. "
"അതെനിക്കറിയാല്ലോ.... ഞാൻ നിന്റെ കൂടെ കൂടിയിട്ട് കുറെ ആയില്ലേ !"
താത്ത താത്തക്കുള്ള പ്ലേറ്റ് എടുത്തു വച്ചു അതിലേക്ക് വിളമ്പാൻ പോയി.
"ഏയ്യ്.... അത് വേണ്ട... ഇന്ന് നമുക്ക് ഒരു പ്ലേറ്റിൽ നിന്നും കഴിക്കാം. താത്ത ഇങ്ങനെ എന്നെ സ്നേഹിച്ചാൽ ഞാനും അത് തിരിച്ചു തരണ്ടേ ! എനിക്ക് ഒന്നും ഉണ്ടാക്കി തരാനൊന്നും അറിയില്ല. ഞാൻ വാരി തരാം. "
"ഐവ !!! അത് കൊള്ളാല്ലോ... " താത്ത എന്നെ നോക്കി ചിരിച്ചു.
💬 Comments
View all comments