Chapter Title : തേടി വന്ന പ്രണയം ….2 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax]
യാത്ര തിരിച്ചു.അവളുടെ വീടിനുമുൻപള്ള ഒരു കൊച്ച് മൈതാനത്തിൽ കാറുകൾ ഒതുക്കി നടന്ന് അവളുടെ വീടിന്റെ പുറകു വശത്തുള്ള മതിലിനു പുറത്തു വന്നു. ഞാനും ജിതിനും മതില് ചാടും ബാക്കി ഉള്ളവർ പുറത്ത് , എന്തെങ്കിലും പ്രശ്നമായാൽ അവൻമാർ വരും അതാണ് പ്ലാൻ. ജിതിന്റെ കയ്യിൽ ഒരു ബാഗുണ്ട്.
ഇവൻ എന്താ പഠിക്കാൻ പോകുവാണോ ഞാൻ കരുതി. നമ്മൾ രണ്ടു പേരും പതിയെ മതിൽ ചാടി മതിലിന് പൊക്കം കുറവാണ്. എനിക്ക് മുൻപേ പൂച്ച പോകുമ്പോലെ ജിതിൻ പോകുകയാണ്. ഇവന് ഇതിൽ എക്സ്പീരിയൻസ് ഉണ്ടോ ഞാൻ മനസ്സിൽ വിജാരിച്ചു. വശങ്ങളിൽ നല്ല തടിയുള്ള ചെറുപ്പക്കാർ നിൽക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ നിൽക്കുന്നതിൽ നിന്നും ദൂരെയാണ് അവന്മാർ നിൽക്കുന്ന മിക്കതും മൊബൈൽ ഫോണിൽ നോക്കുവാണ്. ഇരുട്ടായതു കൊണ്ട് ഞങ്ങളെ കണ്ടില്ല. അവൻ പതിയെ പറഞ്ഞു
" നേരെ മുകളിലുള്ള മുറിയിൽ അവളുണ്ട് "
"അതെങ്ങന നിനക്കറിയാം" ഞാൻ ഒരു സംശയഭാവത്തോടെ ചോദിച്ചു.
" അത് പിന്നെ പറയാം" അവൻ മറുപടി തന്നു .
ശബ്ദമുണ്ടാക്കാതെ അവൻ ബാഗ് തുറന്ന് ഒരു കയറുകൊണ്ടുള്ള കോണിയെടുത്തു
നിവർത്തി .
അതിലെ ഒരു കയർ പതിയെ രണ്ടാം നിലയിലെ സിറ്റ്ഔട്ടിലെ ഒരു തുണിൽ ഇട്ട് കുരുക്കി. ഞാനിതെല്ലാം അന്തംവിട്ട് നോക്കുകയായിരുന്നു." ശബ്ദമുണ്ടാക്കാതെ മുകളിലേക്ക് കയറ് "
അവൻ പറഞ്ഞു.
ഞാൻ പതിയെ മുകളിലേക്ക് കയർ കോണി വഴി കയറി രണ്ടാം നിലയിലെത്തി. ഞാൻ കയറിയതിനു പിന്നാലെ അവനും കയറി.
അവിടെ ഉള്ള ഒരു റൂമിന്റെ ജനലിലൂടെ നോക്കിയപ്പോൾ കരഞ്ഞ് തളർന്ന് തറയിലിരുന്നു കൊണ്ട് ബഡിൽ തലവച്ച്
💬 Comments
View all comments