Chapter Title : തേടി വന്ന പ്രണയം ….2 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax]
തുറന്ന് അകത്തു കയറിയ ഞൻ ഞ്ഞെട്ടി.
എന്റെ കോളേജിലെ ജിബിൻ ഉൾപ്പെടെ അഞ്ച് ചങ്കന്മാരും അവിടെ ഉണ്ടായിരുന്നു. എല്ലാവരും എന്നെ വന്ന് കെട്ടിപ്പിടിച്ചു. ഞാൻ ആകെ ഹാപ്പി മുഢായി എല്ലാവരെയും ഒത്തു കണ്ടത് കോളേജ്
ലാസ്റ്റ് ഡേ ആയിരുന്നു.
" അപ്പോൾ ഇന്ന് നമ്മൾ രേവതിയെ പൊക്കുന്നു " ഹരിയാണ് അത് പറഞ്ഞത്.
"പക്ഷെ അത് അത്ര എളുപ്പമല്ല. "അനീഷ് പറഞ്ഞു.
" അവളുടെ വീട്ടിനു ചുറ്റും ഗുണ്ടകളാണ് കാവൽ നിൽക്കുന്നത്. പിന്നെ എന്തെങ്കിലും പ്രശ്നമായാൽ ഇവിടുത്തെ S I യും അവരുടെ പക്ഷമാണ്. "ജിതിൻ പറഞ്ഞു.
" വിളിച്ചിറക്കൽ പ്രാക്ടിക്കലല്ല മതിലുചാട്ടം അതാണ് ബെസ്റ്റ് " .
വിനു അത് പറഞ്ഞപ്പോൾ എനിക്ക് ഇതിൽ റോളില്ലേ എന്നാലോചിച്ച് വാപൊളിച്ച് നിൽക്കുകയാണ്.
"ഇവന്മാർക്ക് ഇത്രക്ക് വിവരം വച്ചോ?"
അറിയതെ ആണെങ്കിലും എന്റെ വായിൽ നിന്ന് അത് വീണു. അവിടെ പിന്നെ കേട്ടത് ഒരു പൊട്ടിച്ചിരിയാണ്.
"എടാ നിന്റെ വിഷമം വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ കണ്ടതാണ്. അന്ന് ഞങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റീല. അവൾ ആ കത്തിൽ എനിക്ക് വേണ്ടി കാത്തിരിക്കണം എന്ന് എഴുതിയില്ലായിരുന്നുവെങ്കിൽ നി അന്നേ പോയി ചത്തേന അത് ഞങ്ങൾക്ക് അറിയാം ."
വിഷ്ണു അത് പറഞ്ഞു നിർത്തിയപ്പോൾ അവന്റെ വാക്കുകൾ സത്യമാണെന്ന് എനിക്ക് മനസ്സിലായി.എന്റെ കണ്ണുകൾ നിറഞ്ഞു.
അങ്ങനെ പ്ലാനിംഗ് ആരംഭിച്ചു. എനിക്കതിൽ റോളില്ലായിരുന്നു. അവന്മാർ പറയുന്നതു പോലെ ചെയ്യണം ,ഞാൻ ഒരു പാവയെ പോലെ കേട്ടിരുന്നു.
അങ്ങനെ സമയം നിശ്ചയിച്ചു രാത്രി 12 മണി. എല്ലാവരും നല്ല ഉറക്കത്തിലായിരിക്കുന്ന സമയം.
രണ്ടു കാറുകളിലായി
💬 Comments
View all comments