0%

Chapter Title : തേടി വന്ന പ്രണയം ….2 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax]

Author : Kambikathakal Read All Parts 587
കാണാൻ തുടങ്ങീട്ട് ഇരുപത്തെട്ട് വർഷമായി നിന്റെ മുഖം മാറിയാൽ ഈ പപ്പയ്ക്ക് മനസ്സിലാകും നീ കാര്യം പറ " "അത് പപ്പാ " ഞാൻ ജിതിൻ പറഞ്ഞ കാര്യങ്ങൾ പപ്പയോട് പറഞ്ഞു. പപ്പ എന്തോ ആലോചിച്ച് സിറ്റ് ഔട്ടിലെ ചാരു കസേരയിൽ ഇരുന്ന് ചിന്തിച്ചു. " നീ അവളെ ഇന്നുതന്നെ വിളിച്ചോണ്ട് വരണം .അത് എങ്ങനെയെന്ന് എനിക്ക് അറിയണ്ട. നാളെ രജിസ്റ്റർ ഓഫീസിൽ വച്ച് നിന്റെ കല്യാണം ഞാൻ നടത്തിത്തരും " അത് എന്റെ പപ്പയുടെ ഉറച്ച വാക്കുകളായിരുന്നു. എന്റെ പപ്പയെ ഇങ്ങനെ വീറും വാശിയോടും കണ്ടിട്ട് പതിനഞ്ച് വർഷമായി. പട്ടാളക്കാരനായിരുന്നു എന്റെ പപ്പ അവിടെ വച്ച് അപകടം പറ്റി ഇഷ്ടപ്പെട്ട ജോലി നഷ്ടപ്പെട്ട് തിരിച്ചു വന്ന എന്റെ പപ്പയുടെ സ്വഭാവം മുഴുവൻ മാറിയിരുന്നു . മൊത്തത്തിൽ ഒരു നിരാശ .പിന്നെ എന്റെ പഠനത്തിനു വേണ്ടി കൂലിപ്പണി സ്വീകരിച്ചു.
എന്നാൽ എന്റെ പപ്പ ഇന്ന് പഴയ സ്വരത്തിൽ എന്നോട് സംസാരിച്ചു. ആ വീറും വാശിയും തിരിച്ചു വന്നിരിക്കുന്നു. ആ വാക്കുകൾ എന്നിൽ പുതിയ ഒരു എനർജി സൃഷ്ടിച്ചു. ഞാൻ ഉടനെ ഫോണെടുത്ത് ജിബിനെ വിളിച്ചു. "എടാ ഇന്നവളെ വിളിച്ചിറക്കണം " ഞാൻ പറഞ്ഞു. " നീ വൈകിട്ട് ആറ് മണിയാകുമ്പോൾ വീട്ടിലേക്ക് വാ എന്നിട്ട് സംസാരിക്കാം ." ഇത്രയും പറഞ്ഞ് ജിബിൻ ഫോൺ കട്ടു ചെയ്തു. ഞാൻ വൈകുന്നേരമാകാൻ കാത്തു നിന്നു. ആറ് മണിയായപ്പോൾ ജിബിന്റെ വീട്ടിലെത്തി അവൻ വാടകയ്ക്കാണ് താമസിക്കുന്നത് ഒറ്റയ്ക്കാണ്. ജോലിക്ക് പോയി വരാൻ എളുപ്പത്തിനാണ് വാടകവീടെടുത്തത് ,എനിക്ക് അവിടെ പൂർണ്ണ സ്വാതന്ത്ര്യമാണ്. ഡോർ

💬 Comments

View all comments