Chapter Title : തേടി വന്ന പ്രണയം ….2 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax]
അവന്റെ ആ വാക്കുകളിൽ ഒരു പേടി നിഴലിച്ചിരുന്നു.
"എടാ അവളുടെ വീട്ടുകാർ അവളുടെ വിവാഹം നിശയിച്ചു. അവളുടെ അച്ഛന്റെ ബിസിനസ്സ് പാട്ണറുടെ മകനാണ് വരൻ. അടുത്ത ആഴ്ചയാണ് വിവാഹം"
ആ വാക്കുകൾ വീണ്ടും എന്റെ ഹൃദയം കീറി മുറിച്ചു.
"നീ .......നീ എങ്ങനാ ഇതറിഞ്ഞേ " . ഞാൻ വിക്കി വിക്കി ചോദിച്ചു.
"എടാ അവളെന്നെ വിളിച്ചിരുന്നു. എവിടെന്നോ എന്റെ നമ്പറ് കിട്ടിയപ്പോ ആരും കാണാതെ വിളിച്ചതാ . നിന്നോട് ഇവിടെ വരാൻ പറയുന്നതിനു തൊട്ട് മുൻപ് .അവള്
കരയുന്നുണ്ടായിരുന്നു. അവൾക്ക് ഈ കല്യാണം ഇഷ്ടമല്ല. നീ വിളിച്ചാൽ അവളിറങ്ങി വരാം എന്നു പറഞ്ഞു. അവളെ അവളുടെ വീട്ടുകാർ പൂട്ടി ഇട്ടിക്കുകയാണ്. പക്ഷെ അത് അത്ര പ്രാക്ടിക്കലല്ല. നല്ല ഏറ്റ ഗുണ്ടകളാണ് അവിടെ കാവല് നിൽക്കുന്നത് , ഞാൻ അന്വേഷിച്ചു. "
ഞാൻ ഒരു നിമിഷം നിശ്ചലനായി.
"എടാ എന്തു ചെയ്യണം എന്തിനും ഞാനുണ്ട്. " ജിതിൻ എനിക്ക് ശക്തി പകർന്നു ."
"എടാ ഞാൻ നിന്നെ വൈകിട്ട് വിളിക്കാം " .
ഞാനതും പറഞ്ഞ് ബൈക്കെടുത്ത് വീട്ടിലേക്ക് വിട്ടു. മനസ്സിൽ ഒരു വഴിയും തെളിയുന്നില്ല. മനസ്സ് കലങ്ങിമറഞ്ഞു കൊണ്ടിരുന്നു. പോലീസിന്റെ സഹായം തേടാമെന്നു വച്ചാൽ അവർ അവളുടെ അച്ഛന്റെ സൈഡാണ്. ഓരോന്നാലോചിച്ച് ബൈക്ക് വീടിന് പുറത്തു വച്ചു. പപ്പ പുറത്ത് നിന്ന് ചെടിക്ക് വെള്ളം നനയ്ക്കുകയാണ്.
"എന്താടാ മുഖം വാടി ഇരിക്കുന്നത് "പപ്പ എന്നോട് ചോദിച്ചു. എന്റെ മുഖം വാടിയാൽ ഉടൻ പപ്പയ്ക്ക് അത് മനസ്സിലാകും.
"ഒന്നുമില്ല " ഞാൻ താഴ്ന്ന സ്വരത്തിൽ പറഞ്ഞു.
"നിന്നെ
💬 Comments
View all comments