Chapter Title : തേടി വന്ന പ്രണയം ….2 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax]
ചിലപ്പോൾ സങ്കടം കൂടിയേക്കും.
"ഞാൻ ഇറങ്ങാ സാർ "
ഞാൻ അതും പറഞ്ഞ് ബാഗുമെടുത്ത് ഇറങ്ങി.
"എനിക്ക് വേണ്ടി കാത്തിരിക്കണം ഞാൻ വരും നിന്നോട് കൂടെ ജീവിക്കാൻ " .
ആ വാക്കുകൾ ആണ് എന്നെ ഇത്രയും കാലം ജീവിപ്പിച്ചത്. ഇനി എത്ര കാലം കാത്തിരിക്കാനും ഈ വാക്കുകൾ മതി.
ഞാൻ പാർക്കിംഗ് ഏരിയയിൽ നിന്ന് എന്റെ പുതിയ ബുള്ളറ്റ് പുറത്തിറക്കി ,സ്റ്റാർട്ട് ചെയ്ത് വീട്ടിലേക്ക് വിട്ടു.
കുറച്ചു മുന്നോട്ട് പോയപ്പോൾ മൊബൈൽ ബല്ലടിച്ചു. ബൈക്ക് നിർത്തി ഫോണെടുത്ത്. ആ ജിബിനാണ്
"ഹലോ എന്താടാ ?"ഞാൻ തിരക്കി."എടാ എനിക്ക് നിന്നെ അത്യാവശ്യമായി കാണണം നീ വേഗം പാർക്കിലേക്ക് വാ ഞാനവിടെ കാണും "
ഇത്രയം പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു. എന്തോ പ്രശ്നമുണ്ട് ഞാൻ മനസ്സിൽ വിജാരിച്ച് ബൈക്ക് പാർക്കിലേക്ക് വിട്ടു.
ഞാൻ വേഗം പാർക്കിലെത്തി ജിതിൻ എന്നെ കാത്ത് കാറിൽ ചാരി നിന്ന് എന്തോ അലോചിക്കുകയാണ്. അവൻ ഇപ്പോൾ ഒരു കമ്പനിയിൽ മാനേജരായി വർക്കു ചെയ്യുകയാണ്.
"എന്താടാ ! എന്താ പ്രശ്നം ?" ഞാൻ തിരക്കി.
"എടാ അത് . " അവൻ ഒന്നു വിക്കി.
"എടാ ടെൻഷനടുപ്പിക്കാതെ ഒന്നു പറ . "
ഞാൻ പറഞ്ഞു.
"എടാ രേവതി നാട്ടിലെത്തിയിട്ടുണ്ട് " .
അവന്റെ ആ വാക്കുകൾ എന്റെ ഹൃദയത്തിൽ ഒരു കുളിർ കാറ്റായി വീണു. ഒരു പാട് നാളത്തെ നെഞ്ചിലെ തീ, അവന്റെ വാക്കുകൾ ഒരു മഴയായി ആ തീ അണച്ചു.
"എടാ! പക്ഷെ ഒരു കുഴപ്പമുണ്ട്. "
"എന്താടാ "
💬 Comments
View all comments