Chapter Title : തേടി വന്ന പ്രണയം ….2 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax]
വന്ന സങ്കടത്തോടെയുളള ദേഷ്യമായിരുന്നു അതിന്റെ മറുപടി എന്റെ മുഖത്തു നിന്നു തന്നെ എല്ലാം എന്റെ പപ്പ വായിച്ചെടുത്തിരുന്നു.
" ഇനി ഈ കാര്യത്തിൽ നിന്നെ ആരും നിർബദ്ധിക്കില്ല " ആ വാക്കുകളിൽ നേരത്തെ ഉള്ള ചോദ്യത്തിന്റെ ഒരു പശ്ചാത്താപം ഞാൻ കണ്ടു.
രാത്രി കിടന്നപ്പോൾ ഓർമ്മകൾ അത് ഉറക്കം സമ്മാനിച്ചു.
പിറ്റേന്ന് പതിവു പോലെ കോളേജിൽ എത്തി. തേർഡ് ഇയറിലെ വിദ്യാർത്ഥികളുടെ പല കണ്ണുകളും എന്റെ മേൽ വന്നു പതിക്കുന്നുണ്ട്.
ഞാൻ ക്ലാസ്സിൽ കയറി . ആദ്യ പിരീഡ് ആയതിനാൽ ഞാൻ തന്നെയാണ് ഹാജർ എടുത്തത്. എല്ലാവരുടുംമുഖത്ത് ഒരു മുഖത കാണുന്നുണ്ട്. എന്നോടുള്ള സഹതാപമാണോ അതോ?
ഞാൻ ക്ലാസ്സെടുക്കാൻ ആരംദിച്ചപ്പോൾ ആണ് ഒരു പെൺകുട്ടി എണീറ്റത്.
"എന്താ .... എന്താ ദിവ്യാ .....?"
ഞാൻ തിരക്കി
"സർ ബാക്കി കഥ പറയുവോ?
അവളുടെ മുഖത്ത് ഒരു അപേക്ഷാ ഭാവമായിരുന്നു. അവളുടെ മുഖത്ത് മാത്രമല്ല എല്ലാവരുടെ മുഖത്തും ആ ഭാവമായിരുന്നു.
"എന്റെ കഥയ്ക്ക് ഒരു പൂർണ്ണത ഇല്ല , അതുകൊണ്ട് തന്നെയാണ് ഞാൻ അവിടെ നിർത്തിയത്. ഇനി ഇത് ചോദിക്കരുത് ".
ഇത്രയും പറഞ്ഞ് ഞാൻ ക്ലാസ്സെടുത്തു. ക്ലാസ്സ് മുഴുവൻ ഒരു നിശബ്ദത ആയിരുന്നു.
ക്ലാസ്സ് കഴിഞ്ഞ് ഞാൻ പുറത്തിറങ്ങി, എല്ലാവരുടുംമുഖത്ത് എന്നോട് ചെറിയ ദേഷ്യഭാവമുണ്ട് , ഞാനത് കാര്യമാക്കീല .
അടുത്തുള്ള രണ്ട് പിരീഡും എനിക്ക് ക്ലാസ് ഇല്ല .
കസേരയിൽ ഇരുന്ന് ഒരു ദീർഘ നിശ്വാസം എന്നിൽ നിന്ന് ഞാനറിയാതെ തന്നെ വന്നു.
പുറത്തേക്ക് നോക്കിയപ്പോൾ പുറത്തുള്ള പടി കെട്ടിൽ ഒരു പ്രണയ ജോഡി ഇരിക്കുന്നു.
💬 Comments
View all comments