0%

Chapter Title : തേടി വന്ന പ്രണയം ….2 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax]

Author : Kambikathakal Read All Parts 576
അവർ കൈകൾ കോർത്തിണക്കി ഇരുന്ന് സംസാരിക്കുകയാണ്. അത് എന്നെ വീണ്ടും പഴയ ഓർമ്മകളിലേക്ക് നയിച്ചു. വർഷങ്ങൾക്കു മുൻപ് ഞങ്ങൾ ഇരുന്നതുപോലെ ..................... "എടുത്ത് കഴിച്ചിട്ട് താഴേക്ക് വാ ഞാൻ ഗ്രൗണ്ടിലെ സ്റ്റെപ്പിലുണ്ടാകും" ഇത്രയും പറഞ്ഞ് ഞാൻ പുറത്തേക്ക് നടന്നു .തിരിഞ്ഞ് നോക്കിയപ്പോൾ അവൾ ചിരിച്ചു കൊണ്ട് കഴിക്കുകയാണ്.
അവളുടെ ചിരി എന്റെ മനസ്സിൽ ഉണ്ടാക്കിയ സന്തോഷം കുറച്ചൊന്നുമല്ല, കാരണം ഞാനറിയാതെ ഞാനവളെ മുന്നേ തന്നെ പ്രണയിച്ചു തുടങ്ങിയിരുന്നു.ഗ്രൗണ്ടിലെ സ്റ്റെപ്പിൽ ഇരുന്നപ്പോൾ എന്റെ മനസ്സ് ശാന്തമായിരുന്നു. തിരമാലകൾ നിലച്ച കടലു പോലെ . കുറച്ചുനേരം ഞാനങ്ങനെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു കാൽപാദം എന്നെ ലക്ഷ്യമാക്കി മുകളിൽ നിന്ന് ഇറങ്ങി വരുന്നത് ഞാൻ കേട്ടു , അത് അവൾ തന്നെയെന്ന് എനിക്ക് മനസ്സിലായി. അവൾ ഞാനിരുന്ന പടിയിൽ അൽപം നീങ്ങി ഇരുന്നു , കണ്ണുകൾ ദൂരത്തേക്ക് നോക്കികൊണ്ട് അവൾ എന്നോട് ചോദിച്ചു. "എന്താ അരുണേ എന്നോട് പറയാനുള്ളത് " എന്റെ മറുപടി ഒരു ചിരിയായിരുന്നു. " എനിക്ക് അല്ല തനിക്കല്ലേ എന്നോട് എന്തോ പറയാനുള്ളത്." ഞാൻ മറുപടി പറഞ്ഞു. "എനിക്കോ ? എനികൊന്നും പറയാനില്ല " . അവളുടെ നാണിച്ച ആ ഉത്തരം എന്നിൽ വീണ്ടും ചിരി ഉണർത്തി. " ഒന്നും പറയാനില്ലാഞ്ഞിട്ടാണോ താൻ ഇന്നെന്റെ ഷർട്ടിൽ പിടിച്ചതും കഴിഞ്ഞ മൂന്നു ദിവസം ഞാനിരുന്ന സീറ്റിലേക്ക് നോക്കി ഇരുന്നതും എന്നെ കുറിച്ച് തിരക്കിയതും ?". എന്റെ ചോദ്യങ്ങൾ കേട്ട് നാണിച്ച് തലതാഴ്ത്തി ഇരിക്കുന്ന രേവതിയെ ആണ് ഞാൻ കണ്ടത്. ഞാൻ അവളെ ഒരു നിമിഷം നോക്കി നിന്നു .

💬 Comments

View all comments