Chapter Title : തേടി വന്ന പ്രണയം ….2 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax]
മതില് ചാടിച്ച് എക്സ്പീരിയൻസ് ഉണ്ടോ എന്ന് , ഉണ്ട് .
ഇവൻ ഈ I P S കാരൻ വിനോദ് എന്റെ കൂട്ടുകാരനാണ് .ഇവൻ വഴിയാണ് ഇവനും റിയയും പ്രണയത്തിലാണെന്ന് ഞാനറിഞ്ഞത് നമ്മുടെ കോളേജ് ലൈഫ് കഴിഞ്ഞതിനു ശേഷം. അന്ന് ഇവന് I P S ഒന്നും ഉണ്ടായിരുന്നില്ല. അതിന്റെ കോച്ചിങ്ങിന് പൊയ്കൊണ്ടിരുന്ന സമയം. ഇവളുടെ വീട്ടുകാർ ഉടക്കിയപ്പോൾ ഞാൻ നൈസില് ഇവളെ ചാടിച്ച് ഇവരുടെ വിവാഹം നടത്തി കൊടുത്തു. രണ്ട് വർഷം മുമ്പ് " .
അവനത് ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ ഇവൻ ഒരു വല്ലാത്ത പഹയൻ തന്നെയെന്ന് മനസ്സിലായി.
"സമയമായി സർ വിളിക്കുന്നു. "
ക്ലാർക്ക് അത് വന്നു പറഞ്ഞപ്പോൾ എന്റെ മുഖത്തും രേവതിയുടെ മുഖത്തും ഒരു ചിരി വന്നു പതിച്ചു.
"ഓ അവളുടെ ഒരു നാണം " റിയ സമയം കളയാതെ കമെന്റടിച്ചു.
ഞങ്ങൾ അകത്തു കയറി. പപ്പയുടെയും അമ്മയുടെയും അനുഗ്രഹം വാങ്ങി ഞങ്ങൾ രജിസ്റ്ററിൽ ഒപ്പുവച്ചു. പപ്പ ഒരു താലിമാല കയ്യിൽ തന്നു ,ഞാനത് ദൈവത്തെ മനസിൽ വിജാരിച്ച് അവളുടെ കഴുത്തിൽ കെട്ടി. സാക്ഷികളായി ഫ്രണ്ട്സും പപ്പയും ഒപ്പുവച് ഞങ്ങൾ പുറത്തിറങ്ങി.
"എന്നാൽ ഞങ്ങൾ പോകട്ടെ എനിക്ക് ഇപ്പോൾ ഡ്യൂട്ടി ടൈം ആണ് ഒരു ദിവസം വീട്ടിലോട്ട് വരണം" എന്നും പറഞ്ഞ് എന്റെ ഫോൺ നമ്പറും വാങ്ങി വിനോദും റിയം യാത്ര തിരിച്ചു.
" അപ്പൊ ശരി ഈ കാറ് നീ കുറച്ച് ദിവസം ഉപയോഗിക്ക് "എന്നും പറഞ്ഞ് കാറിന്റെ കീ എന്റെ കയിൽ തന്നു കൂടെ ഒരു കവറും "ഇത്
💬 Comments
View all comments