0%

Chapter Title : തേടി വന്ന പ്രണയം ….2 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax]

Author : Kambikathakal Read All Parts 599
എന്റെ ഒരു സ്മാൾ ഗിഫ്റ്റ് " ജിതിൻ പറഞ്ഞു. " ഇനി രേവതിയുടെ അച്ഛൻ നിങ്ങളെ ശല്യം ചെയ്യില്ല. അതിനാണ് ഞാൻ വിനോദിനെ ഇവിടെ വരുത്തത്. അപ്പൊ ശരി ഞങ്ങൾ ഇറങ്ങുന്നു. ഒരു ദിവസം വീട്ടിലേക്ക് വാ" ഇതും പറഞ്ഞ് എന്റെ ഒരു നന്ദി വാക്കു പോലും കേൾക്കാൻ നിൽക്കാതെ അവർ ഹരിയുടെ കാറിൽ യാത്രതിരിച്ചു. ഞാനും രേവതിയുംപപ്പയും അമ്മയും വീട്ടിലേക്ക് തിരിച്ചു . സമയം രാത്രി ഒൻപതു മണി കഴിഞ്ഞു പാല് ഗ്ലാസ്സുമായി സാരിയുടുത്ത് നാണിച്ചു റൂമിലേക്ക് വന്ന രേവതിയെയാണ് ഞാൻ കണ്ടത്. അവൾ പാൽ ഗ്ലാസ് എന്റെ നേരെ നീട്ടി ഞാനത് പാതി കുടിച്ച് ബാക്കി അവൾക്കു നൽകി. അപ്പോഴാണ് ജിതിൻ തന്ന കവർ എന്റെ കയ്യിൽ ഉടക്കിയത്. ഞാൻ ആ കവർ തുറന്നു നോക്കി ഒന്നു പുഞ്ചിരിച്ചു.
"എന്താ ഏട്ടാ അത് ? " രേവതി എന്നോട് ചോദിച്ചു. "നമ്മുടെ ഹണിമൂണിനുള്ള ഫുൾ പാക്കേജിന്റെ ബില്ലും ഡീറ്റയിൽസും . ഊട്ടിയിലാണ് നാളെ ഇവിടുന്ന് തിരിക്കണം. അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. അന്ന് രാത്രി ഞങ്ങൾ ഉറങ്ങിയില്ല കാരണം ഒരുപാട് സംസാരിക്കാനുണ്ടായിരുന്നു അകന്നു നിന്ന വർഷങ്ങളിലെ കഥകൾ . ........................................... "അമ്മേ ഞങ്ങൾ ഇറങ്ങുന്നു " രേവതി അമ്മയോട് അനുവാദം വാങ്ങി പുറത്തു വന്നു. "സൂക്ഷിച്ച് ഡ്രവ് ചെയ്യണം ഇനി അഞ്ച് ദിവസം കഴിഞ്ഞെല്ലേ കാണാൻ പറ്റൂ ...." പപ്പ ഒരു നെടുവീർപ്പോടെ പറഞ്ഞു. ഞാൻ യാത്ര പറഞ്ഞ് വണ്ടിയെടുത്തു. "ആദ്യം എങ്ങോട്ടാ ?" രേവതിയുടെ ചേദ്യമായിരുന്നു അത്. "ആദ്യം ഞാൻ പഠിപ്പിക്കുന്ന

💬 Comments

View all comments