Chapter Title : തേടി വന്ന പ്രണയം ….2 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax]
കോളേജിൽ പോണം ലീവ് എഴുതി കൊടുത്ത് നേരെ ഊട്ടിയിലേക്ക് " ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
കാറ് നേരെ കോളേജിലെ പാർക്കിംഗ് ഏരിയയിൽ നിർത്തി ഞാനും രേവതിയും പുറത്തിറങ്ങി ജനറൽ ഡിപ്പാർട്ട്മെന്റ് ലക്ഷ്യമാക്കി നടന്നു. ഞാനവളുടെ കൈകളിൽ കോർത്ത് പിടിച്ചാണ് നടക്കുന്നത്. പല കണ്ണുകളും എന്നെയും രേവതിയെയും മാറിമാറി വീക്ഷിക്കുന്നുണ്ട് അതിൽ കൂടുതലും കോളേജിലെ വിദ്യാർത്ഥികളാണ്. അതിൽ കാരണവുമുണ്ട് , ഞാൻ ഈ കോളേജിലെ അധ്യാപകനാണെന്ന് കുറച്ചു ദിവസം കൊണ്ട് തന്നെ മിക്ക വിദ്യാർത്ഥികളും മനസ്സിലാക്കിയിരുന്നു. എന്നും ഒററയ്ക്ക് വരുന്ന ഞാൻ ഇന്ന് ഒരു പെണ്ണിന്റെ കയ്യും പിടിച്ചു വന്നാൽ ആരായാലും നോക്കി പോകും.
ഞങ്ങൾ ഡിപ്പാർട്ട്മെന്റിലെത്തി.
"സാറെന്താ ഇന്നലെ വരാത്തേ ലീവൊന്നും പറഞ്ഞിട്ടില്ലായിരുന്നില്ലല്ലോ?
ഇതും പറഞ്ഞ് തിരിഞ്ഞപ്പോഴാണ് എന്റെ പിന്നിൽ
നിന്ന രേവതിയെ ദിനേശ് സാർ കാണുന്നത്.
" ഇതാരാ "സാർ ഒരു ആകാംഷയോടെ ചോദിച്ചു.
" രേവതി, ഇന്നലെ ഞങ്ങളുടെ കല്യാണമായിരുന്നു. " ഞാൻ മറുപടി കൊടുത്തതും ഒരു നിമിഷം ചിന്തിച്ചശേഷം ദിനേശ് സർ എന്നോട് ചോദിച്ചു.
"ഒളിച്ചോട്ടമായിരുന്നോ ?"
"സാറിനെങ്ങനെ മനസ്സിലായി " ഞാൻ തിരക്കി.
" അത് ആരെയും അറിയിക്കാതെ ഉള്ള പെട്ടെന്നുള്ള കല്യാണമല്ലേ അതുകൊണ്ട് മനസ്സിലായി ". സർ പുഞ്ചിരിച്ചു കൊണ്ടു ചിരിച്ചു.
റൂമിലെ ടീച്ചർമാരെല്ലാം അസൂയയോടെ രേവതിയെ നോക്കുന്നത് ഞാൻ കണ്ടു. "പെണ്ണിന്റെ ഭംഗി കണ്ടിട്ടാകണം. "ഞാൻ മനസ്സിൽ വിജാരിച്ചു.
"സർ ഒരു അഞ്ച് ദിവസം ലീവ് വേണം " ഞാൻ ദിനേശ് സാറിനോട് പറഞ്ഞു.
"'ഹണിമൂണായിരിക്കും അല്ലേ ! ലീവിന്റെ കാര്യങ്ങൾ ഞാൻ നോക്കി കൊള്ളാം താൻ
💬 Comments
View all comments