Chapter Title : തേടി വന്ന പ്രണയം ….2 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax]
വിട്ടോ. ." ദിനേശ് സാർ ഒരു കൺഗ്രാറ്റ്സും നേർന്നുകൊണ്ട് പറഞ്ഞു. ഞാൻ ബാക്കി അദ്യാപകരെ കണ്ട് കാര്യം പറഞ്ഞ ശേഷം പുറത്തിറങ്ങി.
രേവതി പുറത്ത് നിന്ന് കോളേജ് ആസ്വാദിക്കുകയാണ്. ചില പയ്യന്മാർ അവളെ നോക്കി നിൽക്കുന്നതും ഞാൻ കണ്ടു.
"ഒരു കടം കൂടെ ബാക്കി ഉണ്ട്. "
"എന്താ എന്ത് കടം " രേവതി അത് തിരക്കിയപ്പോൾ ഞാൻ അവളുടെ കയ്യിൽ പിടിച്ച് മുന്നോട്ട് നടന്നു. നടന്ന് തേർഡ് ഇയർ ക്ലാസ്സിനടുത്തെത്തി പതിവു ബഹളം കേൾക്കുന്നുണ്ട്. ക്ലാസ്സ് തുടങ്ങാൻ സമയം ആകുന്നേ ഉള്ളൂ ഞാൻ രേവതിയെ പുറത്ത് നിർത്തി ക്ലാസ്സിനകത്തു കയറി. ഞാൻ വരുന്നതു കണ്ട് എല്ലാവരും നിശബ്ദരായി. പക്ഷെ എന്നെ പരിചയഭാവം ആരിലുമില്ല.
"എന്താ എല്ലാർക്കും ഒരു പരിഭവം ബാക്കി കഥ അറിയാഞ്ഞിട്ടാണോ ഞാൻ തിരക്കി.
പലരുടെയും മുഖത്ത് ഒരു പ്രകാശം പരക്കുന്നത് ഞാൻ കണ്ടു.
"സർ ബാക്കി പറയുവോ " ഒരു പെൺകുട്ടി എന്നോട് ചോദിച്ചു..
"അന്ന് ഞാൻ കഥ മുഴുവൻ പറയാത്തത് , ആ കഥയ്ക്ക് ഒരു പൂർണ്ണ ഇല്ലാത്തതു
കൊണ്ടാണ്. എന്നാൽ ഇന്നലെ ആ കഥ യിലെ ഒരു പ്രധാന ദിവസമായിരുന്നു. "
ഇത്രയും പറഞ്ഞ് ഞാൻ പുറത്തേക്ക് കൈവീശി രേവതിയോട് അകത്തു വരാൻ പറഞ്ഞു. അവൾ മടിച്ചു മടിച്ച് അകത്തു വന്നു . എല്ലാവരും അക്ഷമരായി ഇരിക്കുകയാണ്." ഇതാണ് രേവതി, ഇന്നലെ ഞങ്ങളുടെ വിവാഹമായിരുന്നു. "
ക്ലാസ്സിൽ ഒരു ആരവമാണ് ഞാൻ കേട്ടത്. കാസ്സിലെ എല്ലാവരും വന്ന് കൺഗ്രാറ്റ്സ് പറഞ്ഞു.
എല്ലാവരിലും ഒരു അതിശയം ഞാൻ കണ്ടു.
ഞാൻ ഇറങ്ങാൻ
💬 Comments
View all comments