Chapter Title : തേടി വന്ന പ്രണയം ….2 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax]
"നിനക്ക് ഞാനില്ലേ "
എന്റെ ആ പറച്ചിൽ അവളുടെ സങ്കടഭാവം മാറ്റി ഒരു പിഞ്ചിരി മുഖത്ത് നിറഞ്ഞു.
പെട്ടെന്ന് ഒരാൾ എന്റെ തോളിൽ പിടിച്ച് പുറകോട്ട് ഇട്ടു .
"എന്റെ പെങ്ങളെ തന്നെ വേണം അല്ലേ നിനക്ക് പ്രേമിക്കാൻ "
എന്നും പറഞ്ഞ് എന്റെ നെഞ്ചിൽ ആഞ്ഞ് ചവിട്ടി.
അവൾ അത് തടയാൻ ശ്രമിച്ചെങ്കിലും അവളുടെ മുടിയിൽ പിടിച്ച് അവൻ അവളുടെ കരണത്ത് ആഞ്ഞടിച്ചു.
ഞാനെഴുന്നേറ്റ് അവനെ അടിക്കാനൊരുങ്ങിയെങ്കിലും അവന്റെ മൂന്നു നാല് കൂട്ടുകാർ എന്നെ ചവിട്ടി ഇട്ടു .അവളെ അവളുടെ സഹോദരൻ വലിച്ചിഴച്ച് കാറിൽ കയറ്റി.
അവന്റെ കൂട്ടുകാർ എന്നെ പൊതിരെ തല്ലി , എനിക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല. അല്ലെങ്കിൽ തന്നെ ഈ സ്റ്റൻഡ് സിനിമയിൽ കാണുന്ന പോലെ എളുപ്പമല്ല. അവളുടെ കരച്ചിൽ എന്റെ ചെവികളിൽ മുഴങ്ങി കൊണ്ടിരുന്നു. അവന്റെ കൂട്ടുകാർ എന്നെ അടിച്ച് ഒരു പരുവമാക്കിയിട്ട് കാറിൽ കയറി പോയി. എന്റെ ബോധം അപ്പോൾ തന്നെ പോയിരുന്നു.
നല്ല തണുപ്പാണ് എന്നെ സ്വബോധത്തിലേക്ക് നയിച്ചത് കണ്ണ് തുറന്നപ്പോൾ അത് ഒരു ICU ആണെന്ന് മനസ്സിലായി. ഒരു നേഴ്സ് വിളിച്ചു പറയുന്നുണ്ടായിരുന്നു
" അരുണിന് ബോധം വന്നിട്ടുണ്ട് "
എന്നെ ഇവിടെ ആക്കിയിട്ട് ഒരു ദിവസം കഴിഞ്ഞു എന്ന് ഡോക്ടർ പറഞ്ഞപ്പോഴാണ് മനസ്സിലായത് . എന്റെ മനസ്സിൽ അപ്പോഴും രേവതിയെ അവർ എന്തെങ്കിലും ചെയ്തു കാണുമോ എന്ന ഭയം നിഴലിച്ചിരുന്നു.
പപ്പയുടെയും അമ്മയുടെയും കരച്ചിൽ എന്റെ ചെവികളിൽ മുഴങ്ങി. ബഹളം വയ്ക്കരുത് എന്ന നഴ്സിന്റെ വാക്കിൽ അവർ സങ്കടം ഒതുക്കി. അവർ എല്ലാം അറിഞ്ഞു
💬 Comments
View all comments