Chapter Title : തേടി വന്ന പ്രണയം ….2 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax]
എന്ന് അവരുടെ വാക്കുകളിൽ നിന്ന് മനസ്സിലായി. രേവതിയെ കുറിച്ച് ഒന്നും അറിയാൻ കഴിഞ്ഞില്ല. ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് എന്നാണ് ഫലം. ഞാനാകെ പേടിച്ചു.
"മൊഴിയെടുക്കാൻ പോലീസ് വന്നിട്ടുണ്ട് " .
നഴ്സിന്റെ പറച്ചിൽ കേട്ട് ഞാൻ ഞെട്ടി. നാട്ടുകാരാണ് എന്നെ ഇവിടെ എത്തിച്ചത്, തല്ല് കേസായതു കൊണ്ട് ശേഷം പേലീസിൽ ആശുപത്രിക്കാർ അറിയിക്കുകയായിരുന്നു. നഴ്സാണ് എന്നോട് ഇത് പറഞ്ഞത്.
ഒരു S I യും കോൺസ്റ്റബിളും എന്റെ അടുത്തു വന്നു. പപ്പയെയും അമ്മയെയും പുറത്താക്കിയിരുന്നു.
"അരുൺ അല്ലേ "
" അതെ സർ "
" ബൈക്കിൽ നിന്ന് വീണതാണല്ലേ?"
അയാളുടെ ആ ചോദ്യം എന്നെ നടുക്കി.
"അല്ല സർ എന്നെ തല്ലിയതാണ് " . ഞാൻ പറഞ്ഞു.
" അതെങ്ങനെ ശരിയാകും അരുണേ ...നീ ബൈക്കിൽ നിന്ന് വീണു നിനക്ക് പരാതിയില്ല എന്ന് എഴുതി തരണം. എന്തോ ഭാഗ്യത്തിനാണ് നീ ജീവിച്ചിരിക്കുന്നത്. നീ കേസിന് പോയാൽ അത് നിനക്ക് പണിയാകും. കേട്ടാ...." അയാളുടെ സ്വരം മാറി.
SI രേവതിയുടെ അച്ഛന്റെ ആളാണെന്ന് എനിക്ക് മനസ്സിലായി. ഞാൻ പരാതി ഇല്ല എന്ന് എഴുതി കൊടുത്തു. അയാൾ എന്റെ തോളിൽ തട്ടി "good" എന്നും പറഞ്ഞ് പോയി.
"എന്താ മോനേ കേസില്ല എന്നു പറഞ്ഞത്. "പപ്പ എന്നോട് ചോദിച്ചു. ഞാൻ നടന്ന കാര്യങ്ങൾ പറഞ്ഞു.
" നടന്നതെല്ലാം മറക്കുക "
പപ്പ അത്രമാത്രം പറഞ്ഞു. പക്ഷെ എനിക്ക് രേവതിയെ മറക്കാൻ പറ്റുമായിരുന്നില്ല.
രേവതിയെ കുറിച്ചുള്ള എന്റെ ചിന്തകൾ എന്റെ ഹൃദയത്തിൽ മുറിവേൽപിച്ചു കൊണ്ടിരുന്നു. അവളെ കുറിച്ച് ഒന്നും
💬 Comments
View all comments