Chapter Title : തേടി വന്ന പ്രണയം .... [ചെകുത്താനെ സ്നേഹിച്ച മാലാഖ]
ലക്ഷ്യമാക്കി നടന്നു അവിടെ അരികിലുള്ള പടിക്കെട്ടിൽ സ്ഥാനം ഉറപ്പിച്ചു.
എന്റെ കണ്ണിൽ ഇരുട്ട് കയറുന്നതു പോലെ തോന്നി. അവൾ എന്താണ് ഇങ്ങനെ പ്രതികരിച്ചത് എന്റെ മനസ്സിൽ ഒരു പാട് ചോദ്യമുയർന്നു.
" നീ ഇവിടെ ഇരിക്കാണോ "
ജിതിന്റെ ശബ്ദം എന്റെ ചിന്തകളെ കീറിമുറിച്ച് ചെവികളിലെത്തി.
"എല്ലാം ചെയ്ത് വച്ചിട്ട് വന്നിരിക്കുന്നതു നോക്കിക്കേ ഒരു നിഷ്കു "
അവൻ ഇതും പറഞ്ഞ് എന്നെ നോക്കി ചിരിച്ചു.
"എടാ ഞാൻ ഒന്നും ചെയ്തില്ല " ഞാൻ ഒരു വിധത്തിൽ പറഞ്ഞു.
"എടാ എനിക്കറിയാം. മൂന്നു ദിവസം എവിടെയായിരുന്നു " . അവൻ ചോദിച്ചു.
"കസിന്റെ കല്യാണമായിരുന്നു "
" നീ എന്താ ഞാൻ വിളിച്ചിട്ട് എടുക്കാത്തെ സ്വിച്ച് ഓഫ് ആയിരുന്നു " . അവന്റെ അടുത്ത ചോദ്യമാണ് എന്നെ പിന്നെയും പുറകിലോട്ട് വലിച്ചത്.
"അത് വെള്ളത്തിൽ പോയി ആകെ ഉണ്ടായിരുന്ന ഫോണാ പപ്പേടെ വായിൽ നിന്ന് അതിന് നിറെ കിട്ടി " .
ഇത് കേട്ടതും ജിതിൻ പൊട്ടിചിരിക്കുകയാണ്.
"എടാ എന്താ പ്രശ്നം നീ ഒന്നു പറ " ഞാനവനോട്
കെഞ്ചി.
"അവൾക്ക് നിന്നോട് പ്രേമം "
അവന്റെ വാക്കുകൾ എന്നെ ഞെട്ടിപ്പിച്ചു.
"എന്ത് ? നീ ഒന്നു തെളിച്ചു പറ "
"എടാ നീ മൂന്നു ദിവസം വന്നില്ലല്ലോ അവൾ നീ ഇരിക്കുന്ന സ്ഥലവും നോക്കി ഒറ്റ ഇരുപ്പായിരുന്നു. എന്നോട് ചോദിച്ചു നീ എന്താ വരാത്തേ എന്ന് ഇന്നലെ ഉച്ചക്ക് അവള് ഇരുന്നു കരയുന്നുണ്ടായിരുന്നു. "
അവന്റെ വാക്കുകൾ എന്നിൽ ഒരു പ്രതേക അനുഭൂതി ഉണ്ടാക്കി.
ഞാനും
💬 Comments
View all comments