0%

Chapter Title : തില്ലാന 2 [കബനീനാഥ്]

തനിച്ചാകും എന്നത് മുരളീകൃഷ്ണനെ ചെറുതായി വേദനിപ്പിച്ചിരുന്നു…

അവൻ പതിയെ എഴുന്നേറ്റ് മുകൾ നിലയിലെ ഹാളിലേക്കു വന്നു…

ആരുടെയും ശബ്ദമൊന്നും കേൾക്കാനില്ല…

നൃത്തമുറി അടച്ചിട്ടിരിക്കുന്നു…

അതിനു ശേഷം അവൻ രവിപ്രസാദ് ഇല്ലാത്തപ്പോൾ അമ്മ കിടക്കാറുള്ള മുകൾ നിലയിലെ മുറിയ്ക്കു മുൻപിലേക്കു വന്നു…

വാതിൽ ശരിക്കടച്ചിട്ടില്ല……

അവനത് പതിയെ തള്ളിനോക്കി…

കിടക്കയിൽ ശരണ്യാന്റിയും അമ്മയും കിടക്കുന്നതവൻ കണ്ടു…

വാതിൽപ്പാളി ഞരങ്ങിയതും ശരണ്യ തലയുയർത്തി നോക്കി..

“ങ്ങാ… കിച്ചനെഴുന്നേറ്റോ……….?””

“” ഉം… അമ്മയുടെ ഡാൻസ് പ്രാക്ടീസിന്റെ ശബ്ദമൊന്നും കേട്ടില്ല……””

മുരളീകൃഷ്ണന്റെ ശബ്ദം കേട്ടതും ജയയും തലയുയർത്തി…

“” രണ്ടാളും ഉറക്കമൊന്നുമല്ലായിരുന്നു , ല്ലേ……….?”

മുരളി ചിരിയോടെ ആരാഞ്ഞു……

“” അതിന് ആരുറങ്ങി……? ഞങ്ങളോരോന്ന് സംസാരിച്ച് കിടക്കുകയായിരുന്നു…….....””

ശരണ്യയാണ് ചിരിയോടെ അവന് മറുപടി കൊടുത്തത്……

അഴിഞ്ഞ മുടി വാരിച്ചുറ്റിക്കൊണ്ട് ജയ കട്ടിലിൽ എഴുന്നേറ്റിരുന്നു…

ശരണ്യയെ ഒന്നു നോക്കിയ ശേഷം ജയ നിലത്തേക്കിറങ്ങി…

“ ഞാൻ കുറച്ചു നേരം കിടക്കട്ടെ…””

ശരണ്യ വീണ്ടും കിടക്കയിലേക്കു ചാഞ്ഞു…

ജയ വാതിൽക്കലേക്കു വന്നു……

അമ്മയുടെ മുഖം വല്ലാതിരിക്കുന്നതും കവിളുകളിൽ കണ്ണീരുണങ്ങിയ പാടും മുരളി ശ്രദ്ധിച്ചു……

“” അമ്മ കരഞ്ഞോ……….?””

അവളുടെ പിന്നാലെ ചെന്നു കൊണ്ട് മുരളി ചോദിച്ചു……

ജയ പിന്തിരിഞ്ഞില്ല…

“” പറയമ്മേ… ….””

മുരളി അവളുടെ ചുമലിൽ പിടിച്ചു തിരിച്ചു നിർത്തി…

ജയ മുഖം കുനിച്ചു……

“” ശരണ്യാന്റി അമ്മയെ കരയിക്കാൻ വന്നതാണോ……….?””

“ ഒന്നു പോടാ… …. അവളുടെ ഓരോ കാര്യങ്ങൾ പറഞ്ഞപ്പോൾ അറിയാതെ………. “

ജയ കാര്യം നിസ്സാരവൽക്കരിച്ചെങ്കിലും അവന്റെ മുഖത്തു നോക്കാതെയാണ് പറഞ്ഞത്…

മുരളി പിന്നീടൊന്നും ചോദിച്ചില്ല…

കാരണം ശരണ്യാന്റിയുടെ ലൈഫിൽ

💬 Comments

View all comments