0%

Chapter Title : തില്ലാന 2 [കബനീനാഥ്]

വസ്ത്രം ശരണ്യ നേരെ പിടിച്ചിട്ടു…

“” പോയി മുഖം കഴുകി വാ… …. കിടക്കാം… “

ജയ മുഖം കഴുകി വന്നതും ശരണ്യ കിടന്നിരുന്നു…

ലൈറ്റ് ഓഫാക്കി ശരണ്യയ്ക്കരുകിലേക്ക് ജയ നീങ്ങിക്കിടന്നു…

“” ശാരൂ… …. “

“” എന്താടാ………. ?””

ഒരു നിമിഷം ആലോചിച്ചാണ് ജയ തുടങ്ങിയത്……

“” എനിക്ക് മുരളിയെ ഇഷ്ടമായിരുന്നു… അവൻ എന്നെയും സ്നേഹിച്ചിരുന്നു… ഒരു പ്രേമം അതിനു മുൻപോ ശേഷമോ എനിക്കില്ലാത്തതിനാൽ ആയിരിക്കും അല്ലേടാ അതിങ്ങനെ ഫീൽ ചെയ്യുന്നത്……?””

“” നീയാ കാര്യം വിട്………. “

ഉറക്കം വരുന്നതഭിനയിച്ച്, ശരണ്യ പറഞ്ഞു……

“” എനിക്ക് ഫാമിലിയുണ്ട്…… നിനക്കതില്ല.. എന്നാലും നമ്മൾ സെയിം ആണ്… “

“” തെളിച്ചു പറ………. “

ശരണ്യ കോട്ടുവായിട്ടു…

“” നിനക്ക് ഉറക്കം വരുന്നില്ലേ… എന്നാൽ പിന്നെ പറയാം… …. “

“”ങ് ഹാ………. “

എ.സി യുടെ മുരൾച്ചയ്ക്കൊപ്പം കുറച്ചു നിമിഷങ്ങളും കടന്നു പോയി… ….

“” ശാരൂ………. “

നിശബ്ദം……….

“” ടീ…..... ശാരൂ… …. “

“” നീ പറഞ്ഞോ… ഞാൻ കേൾക്കുന്നുണ്ട്…….........”

“” എനിക്കൊരാഗ്രഹം………. “

“” പറ………. “

“” ചുമ്മാതാ ട്ടോ………. “”

“” പറയെന്ന്………. “

“” നീയും ഞാനും മാത്രം അറിഞ്ഞാൽ മതി… “

“”ങ് ഹാ……….””

“ നമുക്ക്…….....””

“ആന്ന്……….””

“” ഒന്ന് പോയി നോക്കിയാലോ…… ? “”

“” എവ്ടെ……….?””

ഉറക്കച്ചടവിൽ ശരണ്യ ചോദിച്ചു…

“” ഒന്നു കാണാനെ…….....””

“” ആരെ…….....?””

ഒരു നിമിഷം കഴിഞ്ഞാണ് മറുപടി വന്നത്…

“” മുരളിയെ……...........””

മുരളിയെ……..........!!!

💬 Comments

View all comments