0%

Chapter Title : തിരിച്ചു വരവ് [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 1.8K

വസുന്ധര ആദ്യത്തെ കമ്പാർട്മെന്റിലേക്ക് കയറി.. മുന്നോട്ട് നീങ്ങിയപ്പോൾ ഒരു വിൻഡോ സീറ്റ് കാലിയായി കിടക്കുന്നു. എതിരെ ഒരു പട്ടർ ഇരുന്നു പൊതിച്ചോറ് കഴിക്കുന്നുണ്ട്.

അവളാ സീറ്റിലിരുന്നു ചുറ്റുപാടും നോക്കി.... അപ്പുറത്ത് ഒരു നാലംഗ കുടുംബമാണ്. രണ്ടു ചെറിയ പിള്ളേരും ഭാര്യയും ഭർത്താവും. പിള്ളേരുടെ കയ്യിലും പെണ്ണിന്റെ കയ്യിലും മൊബൈൽ. ഹസ്ബൻഡ് ലാപ്പിലെന്തോ തകൃതിയായി പണിയുന്നു... അടുത്തത് രണ്ടു വൃദ്ധദമ്പതികൾ ആണ്... അവർ കിടക്കാനുള്ള ഒരുക്കത്തിൽ. വസുന്ധര പുറത്തേക്ക് നോക്കി... പ്ലാറ്റ്ഫോമിലൂടെ തലങ്ങും വിലങ്ങും പായുന്നവർ. യാത്രയാക്കാൻ വന്നവർ ...വരുന്നവർ... എല്ലാവർക്കും തിരക്ക്..... തനിക്കും ഇന്നലെ വരെ ഈ തിരക്കായിരുന്നല്ലോ എന്നവൾ ഓർത്തു.

"" മാഡം.... കൊച്ചിൻ ഫ്‌ളൈറ്റ് അല്ലെ "" അസ്സിസ്റ്റന്റ് ബെല്ല ചോദിക്കുമ്പോൾ ചെന്നൈ മതിയെന്ന് പറഞ്ഞത് ഇരുപത്തിയഞ്ചു വർഷത്തിനപ്പുറം ഈ തിരക്ക് കൂടി അനുഭവിക്കാൻ ആണ്..

ട്രെയിൻ അനങ്ങി തുടങ്ങി.... പ്ലാറ്റ് ഫോമിൽ നിന്നവർ അകത്തേക്ക് ചാടി കയറുന്നു.... അകത്തു യാത്ര അയക്കാൻ വന്നവർ തിരിച്ചു ചാടുന്നു....

അകത്തേക്ക് വന്നവർ തന്റെ സീറ്റിനെ മറികടന്ന് പോയപ്പോൾ വസുന്ധരയ്ക്ക് അല്പം ആശ്വാസം ആയി..

അല്പം കഴിഞ്ഞപ്പോൾ ടി ടി ഈ വന്നപ്പോൾ അവൾ ടിക്കറ്റ് എടുത്ത് അയാൾക്ക് നീട്ടി...

"" സോറി മാഡം... ഫുള്ളാണ്... നിങ്ങൾ അടുത്ത സ്റ്റേഷനിൽ ഇറങ്ങിക്കോളൂ "" അയാൾ ടിക്കറ്റ് ഒന്ന് നോക്കിയിട്ട് മുന്നോട്ട് നീങ്ങിയപ്പോൾ അയാളുടെ പുറകെ കൂടിയിരുന്ന ചെറുപ്പക്കാരൻ അവളെ തുറിച്ചു നോക്കി.... ഇവളാരെടാ ..ഞാൻ എത്ര നേരമായി പുറകെ നടക്കുന്നു എന്ന മട്ടിൽ..... ടി ടിഇയുടെ പുറകെ ആ ചെറുപ്പക്കാരനും മുന്നോട്ട് നീങ്ങി.... അല്പം കഴിഞ്ഞപ്പോൾ അവൾ

💬 Comments

View all comments