Chapter Title : തിരിച്ചറിഞ്ഞ പ്രണയം 2 [കാവൽക്കാരൻ]
ജിമ്മിലെത്തിയ ബിജു വർക്കു ഔട്ട് ചെയ്യന്ന ആൻ്റണിയുടെ അടുത്തേക്ക് നടന്നു ചെന്നു എന്നിട്ട് വർക്ക് ഔട്ട് ചെയ്യാൻ തുടങ്ങി
ബിജു, അവൻ വിളിച്ചോ
ഉം അവിടുന്ന് ഇറങ്ങി എന്ന് പറഞ്ഞു
അവനിന്ന് ജിമ്മിൽ കയറുന്നുണ്ടോ
ഇല്ല അവൻ നേരേ അങ്ങോട്ട് വന്നേക്കാം എന്ന് പറഞ്ഞു
7 മണി ആകുമ്പം അങ്ങോട്ട് ചെല്ലാൻ പറഞ്ഞു ഇപ്പം ആറര ആയി
എന്നാ താമസിപ്പിക്കേണ്ട പോയെക്കാം
20 മിനിറ്റോളം ജിമ്മിൽ ചിലവഴിച്ച ശേഷം അവർ അവരുടെ സ്ഥിരം സ്ഥലമായ തോട്ടിലേക്ക് പോയി ബിജുവിൻ്റെ വീടിൻ്റെ പുറകിലായ് ഒരു തോടുണ്ട് അങ്ങോട്ട് ആരും വരത്തില്ല അതിൻ്റെ ഒരു സൈഡ് റബ്ബർ തോട്ടം മറു സൈഡ് ബിജുവിൻ്റെ പറമ്പ് ജിമ്മിൽ പോയിട്ട് നേരേ അങ്ങോട്ട് പോയി കുളി കഴിഞ്ഞാണ് വീട്ടിൽ കയറുന്നത്
അവർ അവിടെ ചെന്നപ്പോൾ സാദനവും ടച്ചിങ്ങ്സും ആയി അനൂപ് റെഡിയായിരുന്നു അവർ നേരേ തോട്ടിലിറങ്ങി കുളിയും കഴിഞ്ഞ് Mc ലിറ്റർ പൊട്ടിച്ച് അടി തുടങ്ങി
ആൻ്റണി '' എടാ സ്കൂൾ റീയൂണിയന് പോകാൻ ഉള്ള ഡ്രസ്സ് എടുക്കേണ്ടെ
ബീജു,, അതിനിപ്പം പുതിയത് എടുക്കുന്നത് എന്തിനാ തീരുവോണം കഴിഞ്ഞല്ലേ പരിപാടി അപ്പോൾ അത് തന്നെ ഇട്ടാൽ പോരെ
അനൂപ്,, അത് മതീടാ
അനൂപ് ,ബിജുവെ നിൻ്റെ പഴയ അശ്വതി വരുവായിരിക്കും അല്ലേ
ആൻ്റണി,, അവൾ വരുന്നില്ല എന്നാണ് ഗ്രൂപ്പിൽ ഇട്ടത്
ബിജു,, അത് വിടടാ അതിൻ്റെ കഥ മുഴുവൻ നിങ്ങൾക്ക് അറിയവുന്നതല്ലേ എടാ പിന്നെ വേറൊരു കാര്യം പറയാനുണ്ട്
അനൂപ്,, എന്ന ടാ
ആൻ്റണി,, നീ പറയടാ
എടാ ഇന്ന് ഞാൻ അമ്മുവിനെ
💬 Comments
View all comments