Chapter Title : തിരിഞ്ഞുനോട്ടം 2 [Danilo]
നീ എന്റായാത്രേം ആയല്ലോ. ലിസിടെ കല്യാണത്തിന് നീ ദേ ഇത്രേ ഉള്ളു "
ലില്ലിയമ്മ -" അച്ഛന് കണ്ടപ്പോൾ തന്നെ മനസ്സിലായോ, എനിക്ക് ഇവനെ കണ്ടിട്ട് മനസിലായതെയില്ല, ഡെയ്സി പറഞ്ഞപോഴാ പിടികിട്ടിയത്. "
ചാച്ചൻ -" ഇവന് പൊടി താടിയും മീശയും വന്നെന്നല്ലേ ഉള്ളു, പഴയ ആ വട്ടമുഖം പോയി. കൊറച്ചു ക്ഷീണിച്ചിട്ടുണ്ട്, അത് പൊക്കം വെച്ചതുകൊണ്ടാ. പക്ഷെ ഇവന്റെ ചിരി ഇപ്പഴും പഴേത് കണക്കാ "
ഞാൻ -" ചാച്ചാ, സുഖവല്യോ? "
ചാച്ചൻ -" ചെറിയ കൃഷി പണിയൊക്കെയായിട്ട് അങ്ങനെ പോന്നു, നീ എന്തുവാ ഇപ്പോ പഠിക്കുന്നെ? "
ഞാൻ -" ഇപ്പോ +2 കഴിഞ്ഞു, വെക്കേഷൻ തുടങ്ങി "
ചാച്ചൻ -" ആാാ, എന്തായാലും നിനക്ക് ഞങ്ങളെയൊക്കെ വന്നു കാണാൻ തോന്നിയല്ലോ, നീ പോയി കുളിച് വാ, എനിക്ക് കൊറച്ചു ഷീറ്റടിക്കാനൊണ്ട് കൂടെ നിക്കണ ചെക്കനിന്നു വന്നില്ല. ലില്ലി നീ വേഷം മാറി അവന് എന്തെങ്കിലും ചൂടോടെ കഴിക്കാൻ കൊടുക്, ക്ഷീണം കാണും."
ഞാനും അമ്മച്ചിയും വീട്ടിലേക്കു പോയി, എന്നെ കണ്ടതും ജിമ്മി ഓടിവന്ന് കൊരക്കാൻ തുടങ്ങി.ഞാൻ പേടിച്ചുപോയി. ലില്ലിയമ്മ ഡാ.. എന്ന് ഒച്ചതിൽ വിളിച്ചു. ജിമ്മി കൊര നിർത്തി എന്റെ ജീൻസിൽ ഒന്ന് മണപ്പിച്ചു നോകീട്ടു വിറകുപേരെടാ അടുത്തേക് പോയി.
ലില്ലിയമ്മ -" നീ പേടിക്കണ്ട, അവൻ നിന്നെ കണ്ടിട്ടില്ലല്ലോ അതാ മോൻ വാ "
ഞങ്ങൾ വീട്ടിലേക്കു കയറി.അടുക്കളയിലേക്ക് പോകുന്ന വഴിക്കുള്ള റൂം എനിക്ക് തന്നു. ലിസ്സി ചേച്ചീടേയും എൽസിച്ചേച്ചിയുടെയും മുറിയായിരുന്നു അത്. ലില്ലിയമ്മയുടെ മക്കളാണ് അവര്. എൽസി ചേച്ചി അമ്മച്ചിയുടെ മൂത്ത മോള് സൗദിയിൽ നേഴ്സ് ആണ്. ഹസ്ബെന്റിനും അവിടെത്തന്നെയാണ് ജോലി.ലിസി ചേച്ചി ഇളയമോള്, ഐടി കമ്പനിയിൽ ജോലി ചെയ്യുന്നു. ചേച്ചിടാ കല്യാണത്തിനാണ് ഞാൻ ഇവിടെ അവസാനവായിട്ടു വന്നത്. ഇപ്പോൾ ബാംഗ്ലൂരിൽ അവർ സെറ്റിലായി.
ലില്ലിയമ്മ -" മോനെ നീ ഇവിടെ കിടന്നോ, പിള്ളേരുടെ സാധനങ്ങളൊക്കെ വലിച്ചുവാരി ഇട്ടേക്കുവ. നീ അതൊക്കെ ഒന്നൊത്തുകി വെച്ചേക്കു. എന്നിട്ട് കുളിച്ചു റെഡിയായി വാ, അമ്മച്ചി പെട്ടന്ന് കുളിച്ചെറങ്ങാം. "
ഞാൻ-" ഞാൻ താഴെ
💬 Comments
View all comments