0%

Chapter Title : തിരിഞ്ഞുനോട്ടം [Danilo]

Author : kkstories Read All Parts 2.5K

നൈറ്റിയാണ് വീട്ടിലെ വേഷം. എന്നോട് അമ്മാമക്കു വെല്യ സ്നേഹമാണ്.

അമ്മയും അമ്മയുടെ അനിയത്തി ജാൻസിആന്റിയുമാണ് അമ്മാമയുടെ മകൾ. അവിടെ ആദ്യമായ് ഒരു ആൺകുട്ടി ഉണ്ടായതു ഞാനാണ്, അതുകൊണ്ടുതന്നെ അമ്മാമ എന്നെ താഴത്തും തലയിലും വെക്കാതെയാണ് വളർത്തിയത്. ജാൻസി ആന്റിക് രണ്ടു മക്കളാണ്. മൈജോയും മിയയും. രണ്ടാമത്തെ ആൺകുട്ടിയാണ് മൈജോ, എന്നെക്കാളും ഒരു വയസിനു ഇളയതാണ്. എന്നാലും ആദ്യത്തെ ആൺകുട്ടി എന്ന ലേബൽ എനിക്കുള്ളതുകൊണ്ടും അമ്മാമക്ക് കൂടുതൽ ഇഷ്ടം എന്നോടായതുകൊണ്ടും അമ്മയുടെയും ആന്റിയുടെയും ഇടയിൽ ചെറിയ ഒരു ചൊറിച്ചിൽ നില്കുന്നുണ്ട് .

ചെറുപ്പം മുതലേ ഞാൻ അമ്മാമയുടെ കൂടെയാണ് രാത്രി ഉറങ്ങിക്കൊണ്ടിരുന്നത്. എന്റെ കാര്യങ്ങൾ അമ്മയേക്കാൾ നിശ്ചയം അമ്മാമക്കാണ്.കോട്ടയത്തുള്ള അമ്മയുടെ വീട്ടിൽ നിന്നാണ് ഞാൻ മൂന്നാം ക്ലാസ്സുവരെ പഠിച്ചത്. പക്ഷെ ആ വർഷം വേക്കഷന് ശേഷം തുടർന്നുള്ള പഠനം എന്റെ സ്വന്തം വീടായ അച്ഛന്റെ വീട്ടിൽ ഇങ്ങു എറണാകുളത്തു പഠിച്ചാൽമതി എന്നുള്ള തീരുമാനമായിരുന്നു അച്ഛന്റെയും അമ്മയുടെയും. അത് എനിക്കും അമ്മാമക്കും വളരെ ദുഃഖമുണ്ടാക്കി. ഞാൻ ഉറങ്ങി കിടക്കുന്ന സമയത്തു എന്നെ അവർ വണ്ടിയിൽ കെട്ടികൊണ്ടുപോയി. എറണാകുളം എത്താറായപ്പോളാണ് എനിക്കതു മനസിലായത്.

പക്ഷെ വീട്ടിൽ എത്തിയ എനിക്ക് ഒന്നിനും ഒരു ഉത്സഹാമുടായിരുന്നില്ല. എന്നെ ബലമായി പിടിച്ചുകൊണ്ടുപോയിട്ടാണ് സ്കൂളിൽ ചേർത്തത്. പക്ഷെ എന്റെ പെരുമാറ്റം അച്ഛനും അമ്മക്കും സങ്കടം ഉണ്ടാക്കി. പെട്ടന്നൊരു ദിവസം രാവിലെ ഞാൻ എഴുനേല്‌ക്കുന്നത് "കുഞ്ഞൂട്ടാ..."നുള്ള അമ്മാമയുടെ വിളികേട്ടാണ്. രണ്ടു ബാഗും കയ്യിൽ പിടിച്ചുനിൽക്കുന്ന അപ്പാപ്പനും അടുത്തുണ്ട്. അമ്മാമ എന്നെ കെട്ടിപിടിച്ചു കൊറേ ഉമ്മ തന്നു. എനിക്ക് അതിലും സന്ദോഷം വേറെ ഇല്ലായിരുന്നു. ബാഗുകൾ അമ്മാമ ഇപ്പഴൊന്നും തിരിച്ചു

💬 Comments

View all comments