0%

Chapter Title : തിരോധാനം 2 [കബനീനാഥ്]

ഇന്ന് അവരവിടെ നിന്ന് എന്നെ പറഞ്ഞു വിടാൻ ചാൻസുണ്ട്…… അങ്ങനെ സംഭവിച്ചാൽ, ദാ… നാളെ  മാരേജ്…....”

പൂജ ജയലക്ഷ്മിയുടെ കവിളിൽ ഒരു നുള്ളു കൊടുത്തിട്ട് ഹെൽമറ്റ് എടുത്ത് ശിരസ്സിൽ വെച്ചു…

കോട്ടയത്തു തന്നെയുള്ള ഒരു പ്രമുഖ പത്ര സ്ഥാപനത്തിലാണ് പൂജ , ഒരു വർഷമായി ജോലി ചെയ്യുന്നത്…

ജേർണലിസം കഴിഞ്ഞ് അവൾ കുറച്ചു കാലം ഫ്രീലാൻസറായിരുന്നു…

ഒടുവിൽ ഒരു ജോലി, വേണം എന്ന ജയലക്ഷ്മിയുടെ നിർബന്ധം സഹിക്കവയ്യാതെ ഇന്റർവ്യൂ അറ്റൻഡ് ചെയ്തു തുടങ്ങി…

കാരണം ജോലി കിട്ടിയാൽ വിവാഹത്തിനു സമ്മതം എന്നായിരുന്നു മകൾ ജയലക്ഷ്മിക്കു കൊടുത്ത വാക്ക്…

വൈകിയാണ് പൂജ  എം.ഡിയുടെ ക്യാബിനിലേക്ക് കയറിച്ചെന്നത്…

സന്തോഷ്,  സ്റ്റാഫ് സർക്കിളിലെ ചെയറിലിരിക്കുന്നത് അവൾ കണ്ടിരുന്നു…

“” ഗുഡ് മോണിംഗ് സർ………. “”

മോണിട്ടറിനു മുന്നിലിരുന്ന എം.ഡി വർഗ്ഗീസ് മാത്യു പതിയെ മുഖമുയർത്തി…

“” വെരി ഗുഡ് മോണിംഗ് പൂജ…… “

അയാൾ ഇരിക്കാൻ പറഞ്ഞതും അവളുടെ കയ്യിലിരുന്ന ഫോൺ ബല്ലടിച്ചു…

അച്ഛൻ…… !

ഫോണിൽ നോക്കിക്കൊണ്ട് , സൈലന്റ് മോഡിലാക്കി അവൾ ചെയറിലിരുന്നു…

“” പൂജയുടെ പുതിയ സ്റ്റോറി ഞാൻ കണ്ടു… റോഡും കുഴിയും മണ്ണുമാന്തലും വെള്ളപ്പൊക്കവുമൊക്കെ പത്രം ഉണ്ടായ കാലത്ത് തുടങ്ങിയ പ്രശ്നങ്ങളും റിപ്പോർട്ടുമൊക്കെയാണ്… അന്നു തൊട്ട് ഇന്നുവരെ നമ്മളിങ്ങനെ പത്രത്തിൽ പത്തു കോളം വാർത്ത കൊടുത്തിട്ട് , ഏതെങ്കിലും റോഡ് നാല് കിലോമീറ്റർ തികച്ച് കുഴിയില്ലാതെ കണ്ടിട്ടുണ്ടോ… ?””

വർഗ്ഗീസ് മാത്യു, അവളെ നോക്കിക്കൊണ്ടു തന്നെ റിവോൾവിംഗ് ചെയറിലേക്ക് ചാഞ്ഞു…

“” ചിലതൊക്കെ അങ്ങനെയാണ്… ഒന്നും എത്രയായാലും ശരിയാവില്ല…”

അയാൾ ഒന്നു ചിരിച്ചുകൊണ്ടു തുടർന്നു…

“” പൂജയ്ക്കറിയാമല്ലോ… നമുക്ക് ഇത് മാത്രമല്ല ബിസിനസ്സ്… ചില ലാൻഡ് സ്ലൈഡും ഫ്ളഡും അന്വേഷിച്ചിറങ്ങിയാൽ നമുക്കോ നമുക്ക് വേണ്ടപ്പെട്ടവർക്കോ നോവും…””

അയാൾ പുഞ്ചിരി കൈവിട്ടില്ല…

പൂജയ്ക്ക് അയാൾ പറഞ്ഞു വരുന്നത് മനസ്സിലാകുന്നുണ്ടായിരുന്നു…

“ അപ്പനപ്പൂപ്പന്റെ കാലം മുതൽക്കുള്ള സ്ഥാപനമാ… അതിങ്ങനെ ഇന്നും നിലനിൽക്കാൻ തന്നെ കാരണം എന്താണെന്ന് പൂജയ്ക്കറിയുമോ… ?".

പൂജ അയാളെ നോക്കിയതല്ലാതെ ശബ്ദിച്ചില്ല…

അയാൾ തന്നെ ഉത്തരവും പറഞ്ഞു തുടങ്ങി…

“” നമ്മളാരെയും പിണക്കിയിട്ടില്ല…… അതു തന്നെ കാരണം……….

💬 Comments

View all comments