0%

Chapter Title : തിരോധാനം 2 [കബനീനാഥ്]

എന്നിട്ടും തെളിഞ്ഞില്ല… അവൻ മറ്റെന്തോ പറയാനെന്ന പോലെ അയാളെ വീണ്ടും വിളിച്ചു…

“” സർ……..... “

അയാൾ പറയൂ എന്ന ഭാവത്തിൽ അവനെ നോക്കി…

“” എവിടെയും പ്രതീക്ഷ ഇല്ലാതിരുന്നിട്ടാണ് ഞങ്ങളിവിടെ വന്നത്………. അതുകൊണ്ട്…””

“” അറിയാമെടോ… അല്ലെങ്കിൽ ഓടയ്ക്കു നടുവിൽ കിടക്കുന്ന ഒരു ഭ്രാന്തന്റെ പൊളിഞ്ഞ കെട്ടിടം തേടി ആരെങ്കിലും വരുമോ… ?””

അയാളൊന്നു ചിരിച്ചു…

“ ടോണി പറഞ്ഞു വരുന്നത് ഫീസിന്റെ കാര്യമല്ലേ… ഈ കേസ് തെളിഞ്ഞാലും തെളിഞ്ഞില്ലെങ്കിലും ഈ ഡ്യൂപ്ലിക്കറ്റ് ഹോംസിന് ഫീസ് വേണ്ട… ….””

അയാൾ ചിരി തുടർന്നു…

തന്റെ മനസ്സ് അയാൾ കൃത്യമായി വായിച്ചതറിഞ്ഞ് ടോണി ഒന്നമ്പരന്നു…

“” ഇത് ചിലർക്കിട്ടുള്ള ചുമ്മാ ഒരു നേരം പോക്ക്… അതിന് എനിക്ക് ഫീസേ വേണ്ട…….....””

ഒരു ഭ്രാന്തനായി തന്നെ അയാൾ ചിരി തുടർന്നുകൊണ്ടേയിരുന്നു…….

🎗️  🎗️  🎗️   🎗️  🎗️  🎗️

ഫോൺ ബല്ലടിക്കുന്നതു കേട്ടാണ് പൂജ ഉണർന്നത്……

പുതിയ ഒരു പരമ്പരയുടെ അത്യാവശ്യ വിവരങ്ങൾക്കായി പോയി വന്നത് രാത്രി വളരെ വൈകിയായിരുന്നു…

കോട്ടുവായിട്ടുകൊണ്ട് പുതപ്പു മാറ്റി, അവൾ കൈ നീട്ടി ടേബിളിലിരുന്ന ഫോണെടുത്തു..

ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ടതും അവളുടെ ഉറക്കം പമ്പ കടന്നു…

അച്ഛൻ……....!!!

കുറേ ആയി വിളിക്കാറില്ല…

താനങ്ങോട്ടും വിളിക്കാറില്ല…

അവൾ ധൃതിയിൽ റിസീവിംഗ് മാർക്ക് സ്ലൈഡ് ചെയ്ത് ഫോൺ ചെവിയോടു ചേർത്തു…

“” എന്താ അച്ഛാ… …. ?””

“” ഒന്നുമില്ല മോളെ……. “”

അപ്പുറത്തു നിന്ന് ഹേമചന്ദ്രന്റെ സ്വരം വന്നു…

കുറച്ചു നിമിഷങ്ങൾ ഇരുവരും ഒന്നും മിണ്ടിയില്ല…

“” എനിക്ക് മോളെ ഒന്ന് കാണണം…

💬 Comments

View all comments