0%

Chapter Title : തിരോധാനം 2 [കബനീനാഥ്]

പൂജ  അയാളെ തന്നെ നോക്കിയിരുന്നു…

ഒഴിഞ്ഞ ചായ ഗ്ലാസ്സ് മേശയിലിട്ട് അയാളൊന്നു വിരലാൽ കറക്കി…

“” ഇതിൽ ഇൻവെസ്റ്റിഗേഷൻ തുടങ്ങാൻ നമുക്ക് ഒരു സാദ്ധ്യതയുമില്ല:... അതായത് ഒരു ലിങ്കുമില്ല… പൊലീസ് കൊടുക്കുന്ന വാർത്തകളേ നിങ്ങൾ പത്രക്കാരും നിരത്തൂ………. “

പൂജയുടെ മുഖമൊന്നു മങ്ങി…

“” എന്റെ അനുമാനം ശരിയാണെങ്കിൽ ഈ മിസ്റ്ററി സ്റ്റാർട്ട് ചെയ്ത സ്ഥലം അതു തന്നെയാണ്….എനിക്ക് കയറിച്ചെല്ലാൻ പറ്റാത്ത ഒരിടം… അവിടെ മാത്രം മതി എനിക്ക് മോളുടെ ഹെൽപ്പ്… “

അയാൾ ടേബിളിലിരുന്ന ഗ്ലാസ്സ് ഒന്നുകൂടി വിരലാൽ കറക്കി വിട്ടു…

“” മറ്റൊന്നും കൊണ്ടല്ല… എനിക്ക് മോൾ നഷ്ടപ്പെടാതിരിക്കാൻ… “

ഒരു നടുക്കം പൂജയിലുണ്ടായി……

“” കേസന്വേഷണം പൊലീസ് നടത്താത്തതു കൊണ്ടാണ് ഇതിനു പിന്നിലുള്ളവർ മറഞ്ഞിരിക്കുന്നതും ഒതുങ്ങിയിരിക്കുന്നതും… ഒരു സൂചന അവർക്ക് കിട്ടിയാൽ അവർ ജാഗരൂകരാകും… അത് പാടില്ല… …. “

പൂജ അച്ഛനെ തന്നെ തുറിച്ചു നോക്കി , സശ്രദ്ധം കേട്ടിരുന്നു…

“” ഞാൻ പറയുന്ന കാര്യം മാത്രം മോള് ചെയ്താൽ മതി… “

ഒരു മിലിട്ടറി ഓഫീസറുടെ ആജ്ഞാസ്വരത്തിലാണ് ഹേമചന്ദ്രൻ ആ വാക്കുകൾ പറഞ്ഞത്..

തന്റെ ആജ്ഞയെ മറികടക്കരുത് എന്നൊരു ധ്വനി അതിൽ നിന്നും പൂജ വായിച്ചെടുത്തു…

“” പിന്നെ, അമ്മ ഇതൊരിക്കലും അറിയരുത്………. “

ഹേമചന്ദ്രൻ ഗ്ലാസ്സ് ഒന്നുകൂടി ടേബിളിനു മീതെ കറക്കി വിട്ടു…

പൂജ  തല കുലുക്കി…

“” പോകാം………. “

തലയിൽ വട്ടത്തൊപ്പി ഒന്നുകൂടി ഉറപ്പിച്ചു കൊണ്ട് അയാൾ , കറങ്ങിത്തീരാറായ ഗ്ലാസ്സിനു മീതെ കൈ വെള്ളയടിച്ചമർത്തി എഴുന്നേറ്റു…….....

🎗️   🎗️  🎗️  🎗️  🎗️

ഡേവിസ് ബാങ്കിൽ നിന്ന് പണമെടുത്ത് തന്റെ ക്രൂയിസറിലേക്ക് കയറി…

അയാളെ ഉഷ്ണിക്കുന്നുണ്ടായിരുന്നു…

പത്തു ലക്ഷം രൂപ……….!!!

ഇതൊന്നും തിരികെ ലഭിക്കുന്ന പണമല്ല…

ഇതിലും നിൽക്കുമെന്നും തോന്നുന്നില്ല…

പക്ഷേ, തന്നെക്കൊണ്ട് മറ്റൊന്നിനും സാധിക്കുകയില്ലെന്നും അയാൾ നിസ്സഹായതയോടെ ഓർത്തു…

എല്ലാം സംഭവിച്ചുപോയി… ….!

സംഭവിക്കാൻ പാടില്ലാത്ത ഒരു കാര്യം സംഭവിച്ചു…

അതായിരുന്നു എല്ലാത്തിന്റെയും തുടക്കവും…

ലാൻഡ് ക്രൂയിസർ പറന്നത് മുണ്ടക്കയത്തേക്കായിരുന്നു…

നിരഞ്ജൻ അവിടെയാണ്…

പോരാത്തതിന്  തിരികെ പോരുമ്പോൾ ഹിന്ദിക്കാരനെയും കൂട്ടണം……

എസ്റ്റേറ്റ് ഗേറ്റ് കടന്ന്

💬 Comments

View all comments