Chapter Title : തിരോധാനം 2 [കബനീനാഥ്]
ചിരിച്ചു……
പൂജയും അയാളെ നോക്കി ചിരിച്ചെന്ന് വരുത്തി…
“ ഒരു കാര്യം ഓർമ്മയുണ്ടാകണം… ഞാൻ പറഞ്ഞല്ലോ… നമ്മളാരെയും വേദനിപ്പിക്കാതെ, എല്ലാവരെയും സന്തോഷിപ്പിച്ചു നിർത്തിയിട്ടാണ് ഈ പാരമ്പര്യമിങ്ങനെ തുടരുന്നതെന്ന്… “
“” ഓ കെ സർ……..........'’
പൂജ ചെയറിൽ നിന്നും എഴുന്നേറ്റു…
ഗ്ലാസ്സ് ഡോർ തുറന്നു പൂജ പുറത്തേക്കിറങ്ങിയതും സന്തോഷ് അവളുടെയടുത്തേക്കു വന്നു..
“” എന്ത് പറഞ്ഞു ചേച്ചീ……....””
“ നമ്മൾ പ്രതീക്ഷിച്ചതു തന്നെ…….....”
അവൾ കയ്യിലിരുന്ന ഫോൺ എടുത്തു കൊണ്ട് മെയിൻഡോറിനു നേർക്ക് നടന്നു……
സന്തോഷ് അവളെ അനുഗമിച്ചു…
അവൾ ഹേമചന്ദ്രനെ തിരിച്ചു വിളിച്ചു..
അയാൾ കെ.കെ റോഡിൽ തന്നെ ഉണ്ടായിരുന്നു…
“ ഞാനിന്ന് ലീവാണ്… ഉണ്ടായിരുന്ന മൂഡ് പോയി………”...”
കോൾ കട്ടാക്കി അവൾ സന്തോഷിനോട് പറഞ്ഞു…
“ എനിക്കിവിടെ ഇരിക്കാതെ പറ്റില്ലല്ലോ…”
സന്തോഷ് മ്ലാനമായ മുഖത്തോടെ തിരിച്ചു നടന്നു…
സ്കൂട്ടിയുമായി അവൾ പതിയെ ഹേമചന്ദ്രൻ പറഞ്ഞ സ്ഥലത്തേക്ക് വണ്ടി ഓടിച്ചു…
ബുള്ളറ്റിൽ ചാരി നിൽക്കുന്ന ആളെ ദൂരെ നിന്നു തന്നെ അവൾ കണ്ടു…
ബുള്ളറ്റിനടുത്തു തന്നെ അവൾ സ്കൂട്ടി നിർത്തി……
മിലിട്ടറി പാന്റാണ് ധരിച്ചിരിക്കുന്നത്…
കയ്യുള്ള കറുത്ത ബനിയനും വട്ടത്തൊപ്പിയും കണ്ടതേ അവൾക്ക് ദേഷ്യം വന്നു…
ആൾക്കാരെക്കൊണ്ട് പറയിപ്പിക്കാൻ… !
അവൾ മനസ്സിൽ പറഞ്ഞു:’ …
“” നമുക്കൊരു ചായ കുടിച്ചാലോ മോളെ… ?””
വേണമെന്നോ വേണ്ടായെന്നോ പറയാതെ പൂജ അച്ഛനു പിന്നാലെ അടുത്തുണ്ടായിരുന്ന റസ്റ്റോറന്റിലേക്ക് കയറി…
പ്രൈവറ്റ് ക്യാബിനിലേക്കാണ് ഹേമചന്ദ്രൻ കയറിയത്……
ടേബിളിനു മുന്നിൽ അയാൾക്കെതിരെ പൂജ ഇരുന്നു…
“” ഇനിയും ഈ വേഷവും കോലവും മാറ്റിക്കൂടെ അച്ഛാ… മനുഷ്യന് തൊലിയുരിയുന്നു… “
ചുറ്റുപാടും
💬 Comments
View all comments