Chapter Title : തിരോധാനം 2 [കബനീനാഥ്]
കുപ്പിയും ഷെൽഫിൽ നിന്ന് ഗ്ലാസ്സുമെടുത്ത് കുറച്ചു മദ്യം ഒറ്റ വലിക്ക് അകത്താക്കി…
തലയൊന്നു കുടഞ്ഞ ശേഷം, ചിറി തുടച്ചു കൊണ്ട് ഡേവിസ് അവനെതിരെയുള്ള കസേരയിൽ വന്നിരുന്നു…
“” അങ്കിളിന്ന് നല്ല ടെൻഷനിലാണെന്ന് തോന്നുന്നല്ലോ… ….?””
സേവ്യറിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് നിരഞ്ജൻ ചോദിച്ചു…
“” എനിക്കെന്നാടാ ടെൻഷൻ ഇല്ലാത്തത്……….?””
മദ്യം ലഘൂകരിച്ച മനസ്സുമായി സേവ്യർ മറുപടി കൊടുത്തു…
“” ഒരു ഗെയിം നോക്കാം… മനസ്സൊന്നു ശാന്തമാകട്ടെ… ….”
നിരഞ്ജൻ ഒന്നു നിവർന്നിരുന്നു കൊണ്ട് തന്റെ താടിയിലൊന്നു തടവി……….
ഡേവിസ് ഒന്നമർത്തി മൂളി…
വെള്ളക്കരുക്കൾ ഡേവിസിന്റേതായിരുന്നു…
അയാളൊരു കാലാളിനെ രണ്ടു കളം ചാടിച്ചു…
“” നിന്നേപ്പോലൊരു ചാംപ്യനോട് ഏറ്റുമുട്ടുമ്പോൾ ബുദ്ധിയൊക്കെ ഒന്നുണരും… അല്ലാതെ എനിക്കിതിനോട് വലിയ താല്പര്യമുണ്ടായിട്ടല്ല… “”
ഡേവിസ് പറഞ്ഞു…
“ ചുമ്മാ കെളത്തല്ലേ അങ്കിളേ… ഞാൻ ജയിച്ചിട്ടുണ്ടെങ്കിലും അങ്കിളിനു മുന്നിൽ നന്നായി വിയർത്തിട്ടു തന്നെയാ… ….””
നിരഞ്ജൻ തന്റെ സ്വതസിദ്ധമായ ചിരിയോടെ , കരുനീക്കിക്കൊണ്ട് പറഞ്ഞു…
നിരഞ്ജൻ… ….
നിരഞ്ജൻ കാർത്തികേയൻ…
ക്രിസ്റ്റിയുടെ സഹപാഠിയായിരുന്നു…
ക്രിസ്റ്റിയുടെ അപകട സമയത്തും അല്ലാത്തപ്പോഴും എന്തിനും ഏതിനും മുന്നിലും കൂടെയും അവൻ ഉണ്ടായിരുന്നു…
ജില്ലാ ചെസ് ചാംപ്യനുമായിരുന്നു നിരഞ്ജൻ…
ക്രിസ്റ്റിയുള്ളപ്പോൾ അത്ര അടുപ്പമല്ലാതിരുന്ന ബന്ധം ഇപ്പോൾ വളരെ അടുപ്പത്തിലാണ്…
അതിനു കാരണങ്ങൾ പലതുണ്ട്…
മുണ്ടക്കയത്തുള്ള എസ്റ്റേറ്റും മറ്റു സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും നോട്ടക്കാരനും നടത്തിപ്പുകാരനുമാണ് ഇപ്പോൾ നിരഞ്ജൻ…
ക്രിസ്റ്റി ഇല്ലാതായ ശേഷം നിരഞ്ജൻ തന്റെ അവകാശമെന്ന പോലെയോ കടമയെന്ന പോലെയോ അതിൽ ഭാഗഭാഗാക്കുകയായിരുന്നു…
ആ സമയം ആകെ തകർന്നിരുന്ന ഡേവിസിന് നിരഞ്ജന്റെ സാമീപ്യവും അവസരോചിതമായ ഇടപെടലുകളും വല്ലാത്ത ഒരാശ്വാസമായിരുന്നു…
“” സോഫിയാന്റി എന്തു പറയുന്നു… ?””
ബിഷപ്പ് , തന്റെ അടുത്ത നീക്കത്തിന് ചെക്ക് പറയാൻ കണക്കാക്കി നീക്കുന്നതിനിടയിൽ നിരഞ്ജൻ ചോദിച്ചു…
“” കൂടുന്നതല്ലാതെ കുറവൊന്നുമില്ല… അല്ല , അവളെ പറഞ്ഞിട്ടും കാര്യമില്ല…….....””
ഡേവിസും തന്റെ നീക്കം നടത്തി..
“” ചെക്ക്……..........'’
നിരഞ്ജൻ ഒഴിഞ്ഞ കളത്തിലേക്ക് ബിഷപ്പിനെ കോണോടു പായിച്ചു കൊണ്ട് പറഞ്ഞു…
ഡേവിസ് ഒരു നിമിഷം ആലോചനയോടെ ചെസ്സ് ബോഡിലേക്ക് നോക്കിയിരുന്നു…
“” എല്ലാമൊന്നു ഒതുങ്ങിയെന്ന് കരുതിയതാ… പക്ഷേ സ്വന്തം വീട്ടിൽ സമാധാനമില്ലാതായാൽ പിന്നെ എന്തൊക്കെ നേടിയിട്ടെന്താ കാര്യം…?””
കാലാളിനെ ഒരു കളം തള്ളി ചെക്ക് അടച്ചു കൊണ്ട് ഡേവിസ് പറഞ്ഞു…
“” എല്ലാം ശരിയാകും അങ്കിളേ… കുറച്ചു കാലം കൂടി കഴിഞ്ഞാൽ എല്ലാവരും എല്ലാം മറക്കും… “”
നിരഞ്ജൻ ഇടതു വശത്തെ റൂക്സ് മുന്നോട്ടു
💬 Comments
View all comments