Chapter Title : തിരോധാനം 2 [കബനീനാഥ്]
ഷവർലെ ടവേര മുറ്റത്തു കിടക്കുന്നത് ഡേവിസ് കണ്ടു…
അയാളുടെ മുഖമൊന്നു മുറുകി…
അകത്തു നിന്നും അന്തോണിചേട്ടൻ വാഹനത്തിന്റെ ശബ്ദം കേട്ടതും ധൃതിയിൽ പുറത്തേക്കു വരുന്നതു കണ്ടു……
സ്ഥിരം കള്ളിമുണ്ടും ബനിയനുമാണ് വേഷം..
അറുപതു കഴിഞ്ഞാലും ആരോഗ്യമുള്ളയാളാണ് അന്തോണിച്ചേട്ടൻ…
മുറുകിയ മുഖത്ത് അൽപ്പം പ്രയാസപ്പെട്ട് ഒരു ചിരി വരുത്തിക്കൊണ്ട് ഡേവിസ് സ്റ്റെപ്പുകൾ കയറി…
“” അവനെവിടെ… ….?'’
‘“ അകത്തുണ്ട്…… “
ഭവ്യതയോടെ അന്തോണിച്ചേട്ടൻ മൊഴിഞ്ഞു..
അകത്തേക്കു കയറിയതും പിന്നിലേക്ക് തലമുടി നീട്ടി വളർത്തിയ ഒരാൾ കസേരയിലിരിക്കുന്നത് ഡേവിസ് കണ്ടു…
മുന്നിലെ ഉയരവും വീതിയും കുറഞ്ഞ ഗ്ലാസ്സ് ടേബിളിൽ ചെസ്സ് ബോർഡ് നിവർത്തി വെച്ചിരിക്കുന്നു…
കരുക്കൾ എല്ലാം കൃത്യമായി നിരത്തിയിട്ടുണ്ടായിരുന്നു…
അയാളെ മറികടന്ന് ഡേവിസ് ഹാളിനറ്റത്തുള്ള ഭിത്തിയിലെ ഷെൽഫ് വലിച്ചു തുറന്നു..
ബ്ലാക്ക് ഡോഗിന്റെ കുപ്പിയും ഷെൽഫിൽ നിന്ന് ഗ്ലാസ്സുമെടുത്ത് കുറച്ചു മദ്യം ഒറ്റ വലിക്ക് അകത്താക്കി…
തലയൊന്നു കുടഞ്ഞ ശേഷം, ചിറി തുടച്ചു കൊണ്ട് ഡേവിസ് അവനെതിരെയുള്ള കസേരയിൽ വന്നിരുന്നു…
“” അങ്കിളിന്ന് നല്ല ടെൻഷനിലാണെന്ന് തോന്നുന്നല്ലോ… ….?””
സേവ്യറിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് നിരഞ്ജൻ ചോദിച്ചു…
“” എനിക്കെന്നാടാ ടെൻഷൻ ഇല്ലാത്തത്……….?””
മദ്യം ലഘൂകരിച്ച മനസ്സുമായി സേവ്യർ മറുപടി കൊടുത്തു…
“” ഒരു ഗെയിം നോക്കാം… മനസ്സൊന്നു ശാന്തമാകട്ടെ… ….”
നിരഞ്ജൻ ഒന്നു നിവർന്നിരുന്നു കൊണ്ട് തന്റെ താടിയിലൊന്നു തടവി……….
ഡേവിസ് ഒന്നമർത്തി മൂളി…
വെള്ളക്കരുക്കൾ ഡേവിസിന്റേതായിരുന്നു…
അയാളൊരു കാലാളിനെ രണ്ടു കളം ചാടിച്ചു…
“” നിന്നേപ്പോലൊരു ചാംപ്യനോട് ഏറ്റുമുട്ടുമ്പോൾ ബുദ്ധിയൊക്കെ ഒന്നുണരും… അല്ലാതെ എനിക്കിതിനോട് വലിയ താല്പര്യമുണ്ടായിട്ടല്ല… “”
ഡേവിസ് പറഞ്ഞു…
“ ചുമ്മാ കെളത്തല്ലേ
💬 Comments
View all comments