Chapter Title : തിരോധാനം 2 [കബനീനാഥ്]
കസേരയിൽ നിന്ന് എഴുന്നേറ്റു…
“” ഉം………. “
ഡേവിസ് ഒന്നമർത്തി മൂളി…
“” പുല്ലന് കുറച്ച് ക്യാഷ് വേണമെന്ന് പറഞ്ഞിരുന്നു… അങ്കിളിനോട് ചോദിച്ചിട്ട് അറിയിക്കാമെന്നാ ഞാൻ പറഞ്ഞത്… “
നിരഞ്ജൻ തന്റെ താടിയിലൊന്നു തടവി…
“” എത്രയാ………….?””
ഡേവിസിന്റെ സ്വരത്തിന് ഘനം വന്നു…
“” അതൊന്നും പറഞ്ഞിട്ടില്ല… വീടിന്റെ വർക്ക് നടക്കുന്നുണ്ട്… നിന്റെ മുതലാളിയോട് ഒന്ന് കാര്യമായിട്ട് കാണാൻ പറഞ്ഞേക്ക് , എന്നാണ് പറഞ്ഞത്…”
നിരഞ്ജൻ അറിയിച്ചു……
“” വല്ല മരമോ ഉരുപ്പടിയോ ആണെങ്കിൽ മില്ലിൽ നിന്ന് എടുത്തോളാൻ പറ… ക്യാഷ് ആണെങ്കിൽ നീ സംഖ്യ അറിയിച്ചാൽ മതി…”
ഡേവിസ് മദ്യം ഒരിറക്കു കുടിച്ചു…
നിരഞ്ജൻ തലയാട്ടി…
“” പിന്നൊരു കാര്യം കൂടി… പകുതിയൊഴിഞ്ഞ മദ്യ ഗ്ലാസ്സ് ഒന്നുകൂടി കൈവെള്ളയിലിട്ടുരുട്ടിക്കൊണ്ട് ഡേവിസ് തിരിഞ്ഞു…
“” പത്തും പതിനഞ്ചുമൊക്കെയായി പലതായി എന്നവനോട് പറഞ്ഞേക്കണം… ഇത് ഒടുക്കത്തെയാണെന്നും…. മക്കളെ സംബന്ധിച്ച കാര്യമായിപ്പോയി…””
ഡേവിസിന്റെ വാക്കുകൾക്കു മൂർച്ച കൈ വന്നു…
“” ഞാനത് സൂചിപ്പിച്ചിരുന്നു………..”
നിരഞ്ജൻ വീണ്ടും താടിയൊന്നുഴിഞ്ഞു…
“ തറവാട്ടിലെ മൊതലൊന്നും തൊട്ടല്ലായിരുന്നു ഇതുവരെയുള്ള കളിയും കണക്കുമൊക്കെ… പക്ഷേ, ഇവിടുന്നങ്ങോട്ട് ചിലപ്പോൾ അങ്ങനെയായാൽ………. “”
ബാക്കി ഡേവിസ് പറഞ്ഞില്ല…
ഗ്ലാസ്സിൽ അവശേഷിച്ചിരുന്ന മദ്യം ഒരു വലി വലിച്ചിട്ട് അയാൾ ഷെൽഫിനടുത്തേക്ക് നടന്നു……
“” ഒന്നും വേണ്ടായിരുന്നൂന്ന് തോന്നുന്നുണ്ടോ അങ്കിളേ……….?””
ചോദ്യവുമായി നിരഞ്ജൻ അയാൾക്കരികിലേക്കു വന്നു…
“” ഇനി പറഞ്ഞിട്ട് കാര്യമുണ്ടോടാ… എല്ലാം ഉണ്ടെങ്കിലും ഉരുകിയിങ്ങനെ ജീവിക്കുക എന്നു വെച്ചാൽ………… “
ഡേവിസ് അവന്റെ ചുമലിൽ ഒരടി കൊടുത്തു…
“” എല്ലാം ശരിയാകും അങ്കിൾ…….....””
ഡേവിസിന്റെ കൈ പിടിച്ചെടുത്ത് നിരഞ്ജൻ നെഞ്ചോടു ചേർത്തു…….....
🎗️ 🎗️ 🎗️ 🎗️ 🎗️ 🎗️
“” നൻമ നിറഞ്ഞ മറിയമേ……........... “
മമ്മി അകത്തു കുരിശു വരയ്ക്കാൻ തുടങ്ങിയതും ടോണി മുറ്റത്തേക്കിറങ്ങി…
സകല ദൈവങ്ങളോടും വെറുപ്പായിരിക്കുന്നു…
മൂന്നു വർഷം മുൻപു വരെ എത്ര സമാധാനവും സന്തോഷവും നിറഞ്ഞ വീടായിരുന്നു ഇത്…
ചേച്ചി……….!
ടെസ്സ ചേച്ചി… !
അവളായിരുന്നു ഈ വീടിന്റെ ഐശ്വര്യം…
അവളായിരുന്നു ഈ വീടിന്റെ പ്രതീക്ഷ…
അവൾക്കൊരു നല്ല ജോലി ലഭിക്കുന്നതും അതു വഴി
💬 Comments
View all comments