Chapter Title : തിരോധാനം [കബനീനാഥ്]
, ഷാഹുലിനെ നോക്കി…
ഷാഹുൽ ടോണിയെ ഒന്നു നോക്കി…
ടോണി അവന് മൗനാനുവാദം നൽകി..
“” കോളേജിൽ വന്ന ശേഷമാണ് ഞങ്ങൾ പരിചയപ്പെട്ടത്… ഇവന്റെ സിസ്റ്ററിന്റെ ഇൻസിഡന്റ് അറിഞ്ഞതും പരിചയപ്പെട്ടതും കോളേജിൽ വെച്ചു തന്നെയാണ്.. “”
ഷാഹുൽ ഒന്നു നിർത്തി വീണ്ടും അയാളിലേക്കടുത്തു…
“” ഇവന്റെ സിസ്റ്റർ പഠിച്ചിരുന്ന കാലത്തെ ഒരു സീനിയർ സ്റ്റുഡന്റും ഇതു പോലെ തന്നെ മിസ്സിംഗാണ്… “”
ഒരു ചെറിയ ഇളക്കം അയാളുടെ ശരീരത്തിലുണ്ടായത് ടോണി കണ്ടു..
“” അയാൾ എന്റെ നെയ്ബറാണ്… ഒരു ജിതേഷ്…””
ഷാഹുൽ വീണ്ടും നിർത്തി ശ്വാസമെടുത്തു…
“” ബട്ട്.., ജിതേഷും ടെസ്സ ചേച്ചിയും തമ്മിൽ അഫയറൊന്നും ഉള്ളതായി അറിവില്ല…ടെസ്സ ചേച്ചിയ്ക്ക് മറ്റൊരു അഫയർ ഉണ്ടായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്… “
അയാൾ ഷാഹുൽ പറയുന്നത് ശ്രദ്ധിച്ചു നിന്നു..
ടോണി ശ്വാസം ധൃതിയിൽ വലിച്ചു വിട്ടു കൊണ്ടിരുന്നു…
“”ടെസ്സ ചേച്ചിയുടെ ആൾ, കൊല്ലപ്പെടുകയായിരുന്നു… ഒരു ആക്സിഡന്റിൽ…….....””
ഒരു തിരയിളക്കത്തിൽ ടോണിയുടെ ശരീരം വിറച്ചു…
അത് അയാളിലേക്കും പടർന്നത് ഷാഹുൽ കണ്ടു…
ഒന്നല്ല… ….
രണ്ട് തിരോധാനങ്ങൾ…....!
ഒരു ആക്സിഡന്റ്…….....!
ഒരു പ്രത്യേക ശൗര്യത്തോടെ അയാൾ മേശയിൽ നിന്ന് നിവർന്നു…
പൊലീസ് അന്വേഷിച്ചത് ഒരു കേസ് ആകാം…
അല്ലെങ്കിൽ രണ്ടും ചേർത്ത്…
ട്രഞ്ചിനപ്പുറം ശത്രുവിന്റെ ചൂരടിച്ചതു പോലെ അയാളൊന്നു കുളിരെടുത്തു വിറച്ചു……
“ ജിതേഷേട്ടന്റെ കേസുമായി ഇതിനു എന്തോ ബന്ധമുണ്ട് സർ… “
ഷാഹുൽ പറഞ്ഞു നിർത്തി…
“ നമുക്ക് നോക്കാം……….”
അയാൾ വട്ടത്തൊപ്പി തലയിലിട്ടു ചുഴറ്റിക്കൊണ്ട് തിരിഞ്ഞു…
“” നിങ്ങളുടെ നമ്പർ വേണം… "
അയാൾ റൈറ്റിംഗ് പാഡും
💬 Comments
View all comments