Chapter Title : തിരോധാനം [കബനീനാഥ്]
കണ്ടതും ഷാഹുൽ ഒരടി മുന്നിലേക്ക് വെച്ചു..
“” അറിയാം സാറേ… പെങ്ങളൊരാളെ കാണാതായാൽ ഏതറ്റം വരെയും പോകാനും കണ്ടെടുക്കാനും തയ്യാറായവനും തണ്ടെല്ലുറപ്പുള്ളവനുമാണ് അവൻ… പക്ഷേ സാറിനറിയാത്തൊരു യാഥാർത്ഥ്യമുണ്ട്…. ആ പെങ്ങളെ പഠിപ്പിച്ചു കൂട്ടിയ കണക്കിൽ ലോൺ വാങ്ങിയും പലിശയ്ക്കു പണമെടുത്തും തിരിച്ചടയ്ക്കാൻ വഴിയില്ലാതെ വഴിയാധാരമാകാൻ പോകുന്ന ഒരച്ഛനും അമ്മയും കൂടി ആ വീട്ടിലുണ്ട്…”
ഷാഹുൽ പറഞ്ഞിട്ട് ഒന്നു കിതച്ചു…
അയാൾ പകച്ച മിഴികളോടെ ഷാഹുലിനെ നോക്കി…
“” പൊലീസിലും നീതിയിലും ഒന്നും വിശ്വാസമില്ലാഞ്ഞിട്ടാ ഇവിടേക്ക് വന്നത്… ഇവന്റെ സഹോദരിയെ തിരികെ കിട്ടുമെന്ന് പ്രതീക്ഷ ഉണ്ടായിട്ടല്ല… പക്ഷേ, സ്വന്തം കൂടപ്പിറപ്പിന് എന്ത് സംഭവിച്ചു എന്ന് അറിയുവാനൊരു അവകാശമില്ലേ… ആഗ്രഹമില്ലേ…....”
ഷാഹുലിന്റെ സംസാരം മുഖവിലയ്ക്ക് എടുക്കുന്നതു പോലെ അയാൾ വട്ടത്തൊപ്പി ഉയർത്തി ശിരസ്സിൽ ഇടതു കയ്യാൽ ഉഴിഞ്ഞു..
“”കളക്ട്റേറ്റിൽ ആറുമാസം നിരാഹരമിരുന്നിട്ടാ ക്രൈം ബ്രാഞ്ച് അന്വേഷണം തന്നെ പ്രഖ്യാപിച്ചത്… അവർക്കും ലോക്കൽ പൊലീസ് പറഞ്ഞതിൽ കൂടുതൽ ഒന്നുമില്ല… “
അയാൾ ഷാഹുലിനെ കയ്യെടുത്ത് മതിയെന്ന് വിലക്കി…
“” വാർത്ത ഞാനും കണ്ടിരുന്നു… ഒരു ടൗണിൽ വെച്ച് സി.സി. ടി.വിയിൽ പെട്ടതാണ് അവസാന ദൃശ്യം… അല്ലേ… ? “
അയാൾ ടോണിയെ നോക്കി…
ടോണി തല കുലുക്കി..
“” വർഷം മൂന്നായി അല്ലേ… ?””
അതിനും ടോണി തല കുലുക്കി…
“” നമ്മൾ എവിടെ തുടങ്ങും… ? ഒന്നാമത് പൊലീസ് അന്വേഷിച്ചു അവസാനിപ്പിച്ച കേസ്……”
അയാൾ നേരിയ നിരാശയോടെ മേശയിലേക്ക് പുറം ചാരി..
“” ഞങ്ങളുടെ ഒരു സംശയം മാത്രമാണ് സർ… “”
പറഞ്ഞിട്ട് ഷാഹുൽ അയാളിലേക്കടുത്തു…
അയാൾ കണ്ണുകൾ വിടർത്തി
💬 Comments
View all comments