Chapter Title : തിരോധാനം [കബനീനാഥ്]
അയാളൊന്നു കുളിരെടുത്തു വിറച്ചു……
“ ജിതേഷേട്ടന്റെ കേസുമായി ഇതിനു എന്തോ ബന്ധമുണ്ട് സർ… “
ഷാഹുൽ പറഞ്ഞു നിർത്തി…
“ നമുക്ക് നോക്കാം……….”
അയാൾ വട്ടത്തൊപ്പി തലയിലിട്ടു ചുഴറ്റിക്കൊണ്ട് തിരിഞ്ഞു…
“” നിങ്ങളുടെ നമ്പർ വേണം… "
അയാൾ റൈറ്റിംഗ് പാഡും പേനയും കയ്യിലെടുത്തു…
ഷാഹുൽ കീശയിൽ നിന്ന് ഫോണെടുത്ത് രണ്ടു പേരുടെയും നമ്പർ പറഞ്ഞു കൊടുത്തു…
അയാൾ അത് എഴുതിയെടുത്തു…
“” സാറിന്റെ പേര്……...........? “
ഷാഹുൽ ഫോണിൽ ഡയൽപാഡ് ടച്ച് ചെയ്യാനൊരുങ്ങവേ ചോദിച്ചു…
അയാളൊന്നു ചിരിച്ചു…
പിന്നെ തുടർന്നു…
“” ഹേമചന്ദ്രൻ എന്നാ എന്റെ പേര്… പക്ഷേ, നിങ്ങൾ എന്നെ ഹോംസ് എന്ന് വിളിച്ചാൽ മതി………. “
(തുടരും……….)
💬 Comments
View all comments