Chapter Title : തിരോധാനം [കബനീനാഥ്]
നിലയം ടൈപ്പാണല്ലോടെ……….””
ടോണി ചോദിച്ചു…
“” ആളൊരു അരവട്ടനാ… പിന്നെ സ്വന്തം കെട്ടിടമല്ലേ… അത്രയ്ക്കുള്ള ശുഷ്കാന്തിയേ കാണൂ… “
ഷാഹുൽ പറഞ്ഞു……
“” നിനക്കെങ്ങനെയാ ഇയാളെ പരിചയം… ? “”
“” ആർക്ക് പരിചയം……….? നമ്മളിങ്ങോട്ട് വരുന്ന വഴി ഒരു ചെറിയ ബോർഡ് കണ്ടില്ലേ… ? അതു തന്നെ എനിക്കുമുള്ള പരിചയം…....'’
ഷാഹുൽ പറഞ്ഞു……
“” ആ… ബെസ്റ്റ്………. “
ടോണി തിരിഞ്ഞു നിന്നു…
“” എടാ… ഇത് ക്രൈം ബ്രാഞ്ച് വരെ ഒഴിവാക്കിയ കേസാ……. പറഞ്ഞു പറഞ്ഞ് പ്രതീക്ഷ തന്നിട്ട് നീയും…”
വാക്കുകളുടെ അവസാനമായപ്പോഴേക്കും ടോണിയുടെ ശബ്ദമിടറി…
“” നീ പറയണ്ട… കാര്യങ്ങളൊക്കെ എനിക്കറിയാം… ഇത് അവസാന പ്രതീക്ഷയാ… “”
ഷാഹുൽ അവന്റെ പുറത്തു തട്ടി…
“” മകൻ തിരിച്ചു വരുന്നതും കാത്ത് പ്രതീക്ഷയോടെയിരിക്കുന്ന ഒരമ്മയേയും ഞാൻ എന്നും കാണാറുണ്ട്… “”
ടോണി പിന്നീടൊന്നും പറയാതെ രണ്ടാമത്തെ പടിയിലേക്ക് തന്റെ വലതു കാൽ എടുത്തു വെച്ചു..
ഗോവണി ഒന്നു കരഞ്ഞു…
ഇരുവരും മുകളിലേക്കുള്ള പടികൾ കയറി..
ഗോവണി കിരുകിരുത്തതല്ലാതെ അതിനു ബലക്ഷയമൊന്നും ഉണ്ടായിരുന്നില്ല…
രണ്ടാമത്തെ നിലയിലെ വീതി കുറഞ്ഞ വരാന്തയിലേക്കാണ് പടികൾ കയറിച്ചെല്ലുന്നത്..
മഴച്ചാറ്റലടിച്ച് വരാന്ത നനഞ്ഞിട്ടുണ്ട്..
ആദ്യത്തെ മുറി പൂട്ടിയിട്ടിരിക്കുന്നു..
രണ്ടാമത്തെ മുറിയുടെ രണ്ടു പാളികളുള്ള വാതിലിൽ ഒന്ന് തുറന്നു കിടക്കുന്നു…
കുമ്മായമടിച്ച ചുവരുകളിൽ കരിക്കട്ട കൊണ്ടോ, നിറമുള്ള ചോക്കു കൊണ്ടോ വ്യക്തമല്ലാത്ത ചിത്രങ്ങളും തെളിമയില്ലാത്ത കണക്കുകളും കുത്തിവരച്ചു വെച്ചിട്ടുണ്ട്…
ടോണി തുറന്നു കിടക്കുന്ന വാതിലിനു മുൻപിലേക്ക് നോക്കി..
Room No: 221
ഷാഹുലും ടോണിയും മുഖത്തോടു മുഖം നോക്കി…
ആകെ നാലു മുറിയുള്ള
💬 Comments
View all comments