0%

Chapter Title : തിരോധാനം [കബനീനാഥ്]

തലയിൽ നിന്ന് ഒന്ന് എടുത്ത ശേഷം തിരികെ തന്നെ വെച്ചു…

“” നിങ്ങൾക്ക് പൈപ്പ് ശരിയാക്കാനറിയാമെങ്കിൽ അതൊന്ന് ചെയ്തു താ… അതിന്റെ കൂലി തന്നേക്കാം… “

അയാൾ എഴുന്നേൽക്കാൻ ഭാവിച്ചു..

“” പ്ലീസ് സർ……….”

ടോണി കസേരയിൽ നിന്ന് എഴുന്നേറ്റു…

അയാൾ തിരിഞ്ഞ് അവരെ ചുഴിഞ്ഞു നോക്കി…

“ ലുക്ക് ബോയ്സ്…… ഞാനിവിടെ ആർക്കും ഒരു ഉപദ്രവും ചെയ്യാതെ താമസിക്കുകയാണ്.. സൊ എന്നെ ഹരാസ് ചെയ്യരുത്…....”

“” അപ്പോൾ സർ അപ്പുറത്തെ റോഡിൽ ഒരു ബോർഡ് വെച്ചിരിക്കുന്നതോ… ?””

ഷാഹുൽ പെട്ടെന്ന് ചോദിച്ചു…

അയാൾ അവർക്കു നേരെ തിരിഞ്ഞ് പരിഹാസത്തോടെ ഒന്നു ചിരിച്ചു…

“” അതിപ്പോഴും അവിടെയുണ്ടോ… ? എങ്കിൽ നിങ്ങൾ പോകുമ്പോൾ അതെടുത്ത് ഇരുമ്പു കടയിൽ തൂക്കി വിറ്റേക്ക്… “

ഇരുവർക്കും ഒരു നിമിഷം മറുപടി കിട്ടിയില്ല…

“” ഞാൻ കരുതി എനിക്ക് ഭ്രാന്താണെന്ന് പറഞ്ഞു നടക്കുന്നവർ അത് തല്ലിപ്പൊളിച്ചു കാണുമെന്ന്… “

അയാൾ പിറുപിറുത്തു കൊണ്ട് അവർക്കു പിൻ തിരിഞ്ഞു..

“” സർ പ്ളീസ്………. “”

ടോണി ഒരു ചുവട് അയാളിലേക്കടുത്തു…

“” സർ മിലിട്ടറി ഇന്റലിജൻസിലായിരുന്നുവെന്ന് ഞങ്ങൾക്കറിയാം.. ഒരു ആക്സിഡന്റിൽ പെട്ടതു കൊണ്ടാണ് സാർ ഇവിടെ സെറ്റിലായതെന്നും ഞങ്ങൾക്കറിയാം…”

“ ബാക്കി പറ……….?””

അയാൾ തിരിഞ്ഞ്   തീക്ഷ്ണതയോടെ അവനെ നോക്കി…

ടോണി മുഖം കുനിച്ചു…

“” പറയെടോ…””

അയാൾ ശബ്ദമുയർത്തി…

“” എനിക്ക് വട്ടാണെന്നും അതിന്റെ സർട്ടിഫിക്കറ്റുണ്ടെന്നും അതുകൊണ്ടാണ് എന്റെ ഭാര്യയും മക്കളും ഉപേക്ഷിച്ചു പോയതെന്നും പറയെടോ…””

ഇരുവരും മിണ്ടിയില്ല…….

“ എന്റെ മുഖത്തു നോക്കി അങ്ങനെ പറയാൻ നിങ്ങൾക്കു പറ്റുമെങ്കിൽ നിങ്ങൾ പറയുന്നത് ഞാൻ കേൾക്കാം… നിങ്ങൾ ആൺകുട്ടികളാണെന്ന് അംഗീകരിക്കാം….അല്ലാതെ മറ്റുള്ളവരെപ്പോലെ മറ്റുള്ളവരോട് എന്റെ കാര്യം പറഞ്ഞു നടക്കരുത്………...'’

അയാൾ ടോണിയുടെ അടുത്തേക്ക് വന്നു…

ഷാഹുൽ ഒരു ചുവട് പിന്നിലേക്ക് മാറി…

ടോണിയുടെ താടിയിൽ പിടിച്ച് അയാൾ അവന്റെ മുഖം ഉയർത്തി…

“”ടെൽ… മി………. “

അയാളൊന്നു മുരണ്ടു…

“” പറയാൻ….....!!!””

അതൊരു ആജ്ഞയായിരുന്നു…

ടോണി കൺമുന്നിൽ വിറയ്ക്കുന്നത് വിറച്ചു കൊണ്ടു തന്നെ ഷാഹുലും കണ്ടു…

ഭ്രാന്തനാണ്……….

അതയാൾ തന്നെ സമ്മതിച്ചതുമാണ്……

അടി കിട്ടിയാൽ കൊണ്ടേ പറ്റൂ…

“ സാ…റിന് നല്ല… മുഴുത്ത വട്ടാണ് സാർ………. “

ടോണിയുടെ പതറിയ സ്വരം ഷാഹുൽ കേട്ടു…

ഷാഹുൽ കണ്ണുകളടച്ച്  ചെവി വട്ടം പിടിച്ചു…

ഇപ്പോൾ പൊട്ടും അടി………!

പക്ഷേ, അടുത്ത നിമിഷം അയാളുടെ ഉച്ചത്തിലുള്ള ചിരിയാണ് കേട്ടത്……

💬 Comments

View all comments