Chapter Title : തിരുവോണം [Shahana]
ഏങ്ങലടിച്ചു കരഞ്ഞു . "ഞാൻ ...പോവെണ്ടാണ് പറഞ്ഞതല്ലേ അച്ഛാ ...." അവൾ അയാളെ കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ട് പറഞ്ഞു. അവളുടെ കണ്ണുനീർ അയാളുടെ കയ്യിത്തലം നനയിച്ചു . ആ കണ്ണീരിൽ തന്റെ പിതൃത്വം മുങ്ങിത്താഴുന്നതായി അയാൾക്ക് തോന്നി . "ഇല്ല മോളെ ... ഇല്ല...അച്ഛൻ മോളെ വിട്ടു ഇനി ഒരിടത്തും പോവില്ല..." അത് പറയുമ്പോൾ അയാളുടെ വാക്കുകൾ ഇടറിയിരുന്നു . "എന്നെ അവൻ കുറെ ഉപദ്രവിച്ചു അച്ഛാ ..., ദേ...നോക്ക് ...എന്റെ ഇവിടെ .....ദേ അവിടെ...പിന്നെ ..നോക്കച്ഛാ ...ചുണ്ടെല്ലാം കടിച്ചു മുറിച്ചു ...ചോര ഒഴിവുന്നു..." അവന്റെ പാലിന്റെ പാടുകൾ വീണ് രക്തം കട്ടപിടിച്ച തന്റെ ലോല ഭാഗങ്ങളെല്ലാം അവൾ കാണിച്ചു കൊടുത്തു . തന്റെ മകളുടെ റോസാപൂപോലത്തെ ശരീരഭാഗണങ്ങളിൽ കാണുന്ന രക്തപ്പാടുകൾ കണ്ട ആ അച്ഛന്റെ വായിൽ നിന്ന് അറിയാതെ "മോളെ...." ...എന്നൊരു നിലവിളിയുയർന്നു . അയാൾ അവളെ ഇറുകെ കെട്ടിപ്പിടിച്ചു അലമുറയിട്ടു കരഞ്ഞു . പതിനേഴു വര്ഷം മുൻപ് ലേബർ റൂമിന്റെ മുൻപിൽ താൻ അക്ഷമനായി നിന്നാണത് ഇവൾക്ക് വേണ്ടിയായിരുന്നു . അവസാനം കാത്തിരിപ്പുകൾക്ക് വിരാമം ഇട്ടുകൊണ്ട് ദൈവത്തിന്റെ മാലാഖമാരിൽ നിന്നും ഒരു വെള്ളത്തുണിയിൽ പുതപ്പിച്ചു ഭദ്രമാക്കിയ തന്റെ മകളെ അയാൾ കയ്യിൽ വാങ്ങിയപ്പോൾ നിറഞ്ഞൊഴുകിയതായിരുന്നു അയാളുടെ കണ്ണുകൾ . അന്ന് തന്റെ മകളെ മാറോടണച്ചു പിടിച്ചതും നെറുകയിൽ മുത്തമിട്ടതും എല്ലാം അയാൾ ഓർമകളിൽ ഒരു നിമിഷം ഓടിയെത്തി .അന്ന് കയ്യിലെടുത്ത ആ പിഞ്ചോമനയാണല്ലോ ഇന്ന് ഒരു കാമഭ്രാന്തന്റെ വികാരശമനത്തിൽ പിച്ചി ചീന്തപ്പെട്ടു ചോരയൊലിപ്പിച്ചു തന്റെ കയ്യിൽ കിടക്കുന്നതെന്നു ഓർക്കുമ്പോൾ ആ അച്ഛന്റെ മനസ്സ് ചീട്ടുകൊട്ടാരം കണക്കെ തകർന്നു പോയിരുന്നു . "മോള് ...പേടിക്കണ്ട..എന്റെ പൊന്നുമോളെ ഇനി അരയും ഒന്നും ചെയ്യില്ല...കേട്ടോ.....അച്ഛനുണ്ടാവും മോളെ അടുത്ത്.... ഉം..' അയാൾ അവളെ കഴിയുന്നവിധം ആശ്വസിപ്പിച്ചു .. "എന്നെ ഈപ്പഴും ഒറ്റയ്ക്കാക്കിട്ട നിങ്ങൾ പോൺ ..." "ഇല്ല ...മോളെ ...ഇനി ആരും ...മോളെ ഒറ്റയ്ക്കാക്കില്ല..അച്ഛനും അമ്മയും ഇപ്പോഴും മോൾടെ കൂടെ തന്നെ കാണും ...പോരെ . "....അയാൾ അവളുടെ കയ്യിപ്പിടിച്ചു വാക്കുകൊടുത്തു . "സത്യമോ ....അച്ഛാ...! "പ്രോമിസ്....പോരെ.." . "അമ്മയെവിടെ അച്ച..കണ്ടില്ലല്ലോ...!!! അപ്പോൾ
💬 Comments
View all comments