Chapter Title : തിരുവോണം [Shahana]
കെട്ടുകൾ അഴിച്ചു . അർധനഗ്നയായി അവളുടെ ശരീരം അയാൾ ഒരു പുതപ്പെടുത്തു പുതച്ചു . തന്റെ പ്രാണൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ അവൾ തന്റെ അച്ഛനെ കെട്ടിപ്പിടിച്ചു ഏങ്ങലടിച്ചു കരഞ്ഞു . "ഞാൻ ...പോവെണ്ടാണ് പറഞ്ഞതല്ലേ അച്ഛാ ...." അവൾ അയാളെ കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ട് പറഞ്ഞു. അവളുടെ കണ്ണുനീർ അയാളുടെ കയ്യിത്തലം നനയിച്ചു . ആ കണ്ണീരിൽ തന്റെ പിതൃത്വം മുങ്ങിത്താഴുന്നതായി അയാൾക്ക് തോന്നി . "ഇല്ല മോളെ ... ഇല്ല...അച്ഛൻ മോളെ വിട്ടു ഇനി ഒരിടത്തും പോവില്ല..." അത് പറയുമ്പോൾ അയാളുടെ വാക്കുകൾ ഇടറിയിരുന്നു . "എന്നെ അവൻ കുറെ ഉപദ്രവിച്ചു അച്ഛാ ..., ദേ...നോക്ക് ...എന്റെ ഇവിടെ .....ദേ അവിടെ...പിന്നെ ..നോക്കച്ഛാ ...ചുണ്ടെല്ലാം കടിച്ചു മുറിച്ചു ...ചോര ഒഴിവുന്നു..." അവന്റെ പാലിന്റെ പാടുകൾ വീണ് രക്തം കട്ടപിടിച്ച തന്റെ ലോല ഭാഗങ്ങളെല്ലാം അവൾ കാണിച്ചു കൊടുത്തു . തന്റെ മകളുടെ റോസാപൂപോലത്തെ ശരീരഭാഗണങ്ങളിൽ കാണുന്ന രക്തപ്പാടുകൾ കണ്ട ആ അച്ഛന്റെ വായിൽ നിന്ന് അറിയാതെ "മോളെ...." ...എന്നൊരു നിലവിളിയുയർന്നു . അയാൾ അവളെ ഇറുകെ കെട്ടിപ്പിടിച്ചു അലമുറയിട്ടു കരഞ്ഞു . പതിനേഴു വര്ഷം മുൻപ് ലേബർ റൂമിന്റെ മുൻപിൽ താൻ അക്ഷമനായി നിന്നാണത് ഇവൾക്ക് വേണ്ടിയായിരുന്നു . അവസാനം കാത്തിരിപ്പുകൾക്ക് വിരാമം ഇട്ടുകൊണ്ട് ദൈവത്തിന്റെ മാലാഖമാരിൽ നിന്നും ഒരു വെള്ളത്തുണിയിൽ പുതപ്പിച്ചു ഭദ്രമാക്കിയ തന്റെ മകളെ അയാൾ കയ്യിൽ വാങ്ങിയപ്പോൾ നിറഞ്ഞൊഴുകിയതായിരുന്നു അയാളുടെ കണ്ണുകൾ . അന്ന് തന്റെ മകളെ മാറോടണച്ചു പിടിച്ചതും നെറുകയിൽ മുത്തമിട്ടതും എല്ലാം അയാൾ ഓർമകളിൽ ഒരു നിമിഷം ഓടിയെത്തി
💬 Comments
View all comments